Connect with us

Kerala

പോത്തന്‍കോട് ഓടിക്കൊണ്ടിരുന്ന ടിപ്പര്‍ ലോറിക്ക് തീ പിടിച്ചു

കഴക്കൂട്ടം സ്റ്റേഷനിലെ രണ്ട് ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്.

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം പോത്തന്‍കോട് ഓടിക്കൊണ്ടിരുന്ന ടിപ്പര്‍ ലോറിക്ക് തീ പിടിച്ചു. വിഴിഞ്ഞം പദ്ധതി പ്രദേശത്തേക്ക് പാറക്കല്ല് കൊണ്ടുപോവുകയായിരുന്ന ടിപ്പര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.വാഹനത്തിന്റെ എഞ്ചിനാണ് തീ പിടിച്ചത്. വണ്ടിയില്‍ നിന്നും തീ ആളിപ്പടര്‍ന്നതോടെ ഡൈവര്‍ അരുണ്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങുകയായിരുന്നു.

കഴക്കൂട്ടം സ്റ്റേഷനിലെ രണ്ട് ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. ഡീസല്‍ ടാങ്കിലേക്ക് തീ പടരാതിരുന്നതാണ് വലിയ ഒരപകടം ഉണ്ടാവുന്നത് ഒഴിവാക്കിയത്.