Connect with us

Kozhikode

മര്‍കസ് ഖത്മുല്‍ ബുഖാരി, സനദ് ദാന സമ്മേളനം; വളണ്ടിയര്‍ ട്രെയിനിങ് ക്യാമ്പ് നടത്തി

ഡോ.എ പി അബ്ദുല്‍ ഹകീം അസ്ഹരി ആമുഖ പ്രഭാഷണം നടത്തി.

Published

|

Last Updated

കാരന്തൂര്‍ |  മര്‍കസ് ഖത്മുല്‍ ബുഖാരി, സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായി സ്ഥിര വളണ്ടിയര്‍മാരുടെ ഫിസിക്കല്‍ ആന്‍ഡ് റെസ്‌ക്യൂ ട്രെയിനിങ് നടത്തി. കുന്ദമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ.എ പി അബ്ദുല്‍ ഹകീം അസ്ഹരി ആമുഖ പ്രഭാഷണം നടത്തി.

അബ്ദുല്ല കരുവമ്പോയില്‍ അധ്യക്ഷത വഹിച്ചു. ഡോ. നൂറുദ്ദീന്‍ റാസി ട്രെയിനിങ് സെഷന് നേതൃത്വം നല്‍കി. 313 വളണ്ടിയര്‍മാര്‍ പങ്കെടുത്തു. സി കെ മുഹമ്മദ് ഇരിങ്ങന്നൂര്‍, സഹല്‍ സഖാഫി കട്ടിപ്പാറ, ശമീം കെ.കെ, അബ്ദുല്‍ ജബ്ബാര്‍ നരിക്കുനി, സലാം മണ്ണാറക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മിസ്തഹ് മൂഴിക്കല്‍ സ്വാഗതവും അബ്ബാസ് ആക്കോട് നന്ദിയും പറഞ്ഞു.

 

---- facebook comment plugin here -----

Latest