Connect with us

Kozhikode

മര്‍കസ് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

പ്രദേശത്തെ 25 കുടുംബങ്ങള്‍ക്ക് ഉപകരിക്കുന്ന വിധം നിര്‍മിച്ച കിണറും 10000 ലിറ്റര്‍ ടാങ്കും പൈപ്പ് കണക്ഷനും അഡ്വ. പിടിഎ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു

Published

|

Last Updated

കോഴിക്കോട്  | മര്‍കസ് സാമൂഹ്യക്ഷേമ വകുപ്പ് കൊടുവള്ളി കല്ലിടുക്കില്‍ നിര്‍മിച്ച കമ്യൂണിറ്റി വാട്ടര്‍ പ്രൊജക്റ്റ് നാടിന് സമര്‍പ്പിച്ചു. കുടിവെള്ളക്ഷാമം പതിവായ സാഹചര്യം പ്രദേശവാസികള്‍ മര്‍കസ് അധികൃതരെ ഉണര്‍ത്തിയതിനെ തുടര്‍ന്നാണ് നഗരസഭയിലെ കല്ലിടുക്ക് പറമ്പത്തുകാവ് പ്രദേശത്ത് ശുദ്ധജല പദ്ധതി ആരംഭിച്ചത്. പ്രദേശത്തെ 25 കുടുംബങ്ങള്‍ക്ക് ഉപകരിക്കുന്ന വിധം നിര്‍മിച്ച കിണറും 10000 ലിറ്റര്‍ ടാങ്കും പൈപ്പ് കണക്ഷനും അഡ്വ. പിടിഎ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൊടുവള്ളി നഗരസഭ ചെയര്‍മാന്‍ വെള്ളറ അബ്ദു അധ്യക്ഷത വഹിച്ചു. മര്‍കസ് സി എ ഒ വിഎം റശീദ് സഖാഫി പദ്ധതി വിശദീകരിച്ചു.

ഈ വര്‍ഷം ഇത് ഒന്‍പതാമത്തെ കമ്യൂണിറ്റി വാട്ടര്‍ പ്രോജക്റ്റാണ് മര്‍കസിന് കീഴില്‍ നിര്‍മിച്ച് പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നത്. വയനാട് ജില്ലയിലെ കല്‍പറ്റ, മേപ്പാടി, കുപ്പാടിത്തറ, പാലക്കാട് ജില്ലയിലെ തെക്കേപ്പൊറ്റ, ആലത്തൂര്‍, കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍, മലപ്പുറത്തെ എടവണ്ണപ്പാറ, മധ്യപ്രദേശിലെ ഇന്‍ഡോര്‍ എന്നിവിടങ്ങളിലാണ് നാല്‍പത് മുതല്‍ അറുപത് കുടുംബങ്ങള്‍ക്ക് വരെ ഉപയോഗിക്കാനാവുന്ന സാമൂഹ്യ കുടിവെള്ള പദ്ധതികള്‍ ഈ വര്‍ഷം മര്‍കസ് നിര്‍മിച്ചത്. കൂടാതെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റുമായി നൂറിലധികം കിണറുകളും ഈ വര്‍ഷം നിര്‍മിച്ചുനല്‍കിയിട്ടുണ്ട്.

പദ്ധതിക്കാവശ്യമായ ഭൂമി സൗജന്യമായി നല്‍കിയ അബ്ദുറഹ്മാന്‍കുട്ടി കല്ലിടുക്കില്‍, തവളാന്‍കുഴിയില്‍ ഹുസൈന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മലപ്പുറം സഹകരണ സ്പിന്നിങ് മില്‍ ചെയര്‍മാന്‍ പി മുഹമ്മദ് യൂസുഫ്, നഗരസഭാ കൗണ്‍സിലര്‍മാരായ വായോളി മുഹമ്മദ് മാസ്റ്റര്‍, ബാലന്‍, ജമീല കളത്തിങ്ങല്‍, ഷഹര്‍ബാനു അസ്സയിന്‍, മര്‍കസ് ക്ഷേമകാര്യ വകുപ്പ് സി ഒ ഒ സ്വാദിഖ് നൂറാനി വെളിമണ്ണ, കുടിവെള്ള പദ്ധതി പ്രൊജക്റ്റ് മാനേജര്‍ അബ്ദുസ്സലാം നൂറാനി, കോര്‍ഡിനേറ്റര്‍ സയ്യിദ് മിസ്അബ് മശ്ഹൂര്‍ നൂറാനി, പി ടി ഹുസൈന്‍കുട്ടി, നാസര്‍ കല്ലിടുക്കില്‍, ശറഫുദ്ധീന്‍ ടി സി സംബന്ധിച്ചു

 

Latest