Connect with us

Business

വിപണിയില്‍ മുന്നേറ്റം; സെന്‍സെക്സ് 1500 പോയിന്റ് ഉയര്‍ന്നു

ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം ഒരു ശതമാനം ഉയര്‍ന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| വെള്ളിയാഴ്ച പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ സെഷനില്‍ വിപണി മികച്ച നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്സ് 708 പോയിന്റ് ഉയര്‍ന്ന് 59,276ലും നിഫ്റ്റി 205 പോയിന്റ് ഉയര്‍ന്ന് 17,670ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് ബിഎസ്ഇ സെന്‍സെക്സ് 1,500 പോയിന്റ് ഉയര്‍ന്ന് 60,780ലും എന്‍എസ്ഇ നിഫ്റ്റി 18,100 പോയിന്റിലും എത്തിയതോടെ വിപണികള്‍ ആദ്യ വ്യാപാരത്തില്‍ നേട്ടമുണ്ടാക്കി.

സെന്‍സെക്സ് 30 ഓഹരികളില്‍ എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബേങ്ക് എന്നിവ യഥാക്രമം 15 ശതമാനവും 13 ശതമാനവും ഉയര്‍ന്ന് നേട്ടമുണ്ടാക്കി. കൊട്ടക് ബേങ്ക്, ഭാരതി എയര്‍ടെല്‍, എന്‍ടിപിസി, എച്ച്യുഎല്‍, എല്‍ ആന്‍ഡ് ടി, നെസ്ലെ ഇന്ത്യ, ബജാജ് ഫിനാന്‍സ് തുടങ്ങിയവയും നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം ഒരു ശതമാനം ഉയര്‍ന്നു.

 

 

 

Latest