Connect with us

National

യു എസ് ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാനുമായി കരാറിലെത്തുമെന്ന് പ്രത്യാശ: ട്രംപ്

ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളെക്കുറിച്ച് ട്രംപ് പ്രസംഗിക്കാന്‍ തുടങ്ങിയതോടെ യു എന്നിലെ ഇറാനിയന്‍ പ്രതിനിധി സംഘം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Published

|

Last Updated

ന്യൂയോര്‍ക്ക് | നവംബര്‍ 3ന് നടക്കാനിരിക്കുന്ന യു എസ് ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാനുമായി അമേരിക്ക സുപ്രധാന കരാറിലെത്തുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കവെയാണ് ട്രംപ ഇക്കാര്യം വ്യക്തമാക്കിയത്.

ഇടക്കാല തിരഞ്ഞെടുപ്പിലെ തന്റെ പ്രകടനം എങ്ങനെയെന്ന് വിലയിരുത്താനാണ് ഇറാന്‍ കാത്തിരിക്കുന്നതെന്നും, തിരഞ്ഞെടുപ്പിന് ശേഷം അവരുമായി ഒരു ധാരണയിലെത്താന്‍ സാധിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളെക്കുറിച്ച് ട്രംപ് പ്രസംഗിക്കാന്‍ തുടങ്ങിയതോടെ യു എന്നിലെ ഇറാനിയന്‍ പ്രതിനിധി സംഘം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. നിരവധി യുദ്ധങ്ങളും സംഘര്‍ഷങ്ങളും അവസാനിപ്പിക്കാന്‍ തന്റെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങള്‍ക്ക് ലോകം നന്ദിയുള്ളവരാണെന്നും ട്രംപ് അവകാശപ്പെട്ടു.

റഷ്യ-യുക്രെയ്ന്‍ യുദ്ധം ഉള്‍പ്പെടെയുള്ളവ എത്രയും പെട്ടെന്ന് അവസാനിപ്പിക്കുമെന്നും ട്രംപ് യു എന്‍ വേദിയില്‍ പ്രഖ്യാപിച്ചു. തന്റെ ഭരണത്തിനു കീഴില്‍ അമേരിക്കയുടേത് സുവര്‍ണകാലമാണെന്ന് അവകാശപ്പെട്ട അദ്ദേഹം, രാജ്യം ചരിത്രത്തിലെ ഏറ്റവും ശക്തമായ സമ്പദ്വ്യവസ്ഥ കൈവരിച്ചതായും 21 ട്രില്യണ്‍ ഡോളറിലധികം നിക്ഷേപം എത്തിയതായും വ്യക്തമാക്കി.

അതിര്‍ത്തി പൂര്‍ണ്ണമായും സുരക്ഷിതമാക്കിയിട്ടുണ്ടെന്നും അനധികൃത കുടിയേറ്റം കുറച്ചെന്നും അമേരിക്കക്ക് ആയുധങ്ങളുടെ യാതൊരു ക്ഷാമവുമില്ലെന്നും തന്റെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ട് ട്രംപ് വിശദീകരിച്ചു.

Content Highlights: US President Donald Trump stated at the UN General Assembly that a major agreement with Iran would be reached following the US midterm elections. Iranian delegates walked out during his speech as he discussed military action. Trump also highlighted US economic growth and promised to end global conflicts.

 

---- facebook comment plugin here -----

Latest