National
തന്നെ പാര്‍ശ്വവല്‍ക്കരിക്കുന്നു; ഒളിമ്പിക് അസോസിയേഷന്‍ അംഗങ്ങള്‍ക്കെതിരെ പി ടി ഉഷ
അംഗങ്ങള്‍ക്ക് അയച്ച കത്തിലാണ് പി ടി ഉഷ ആക്ഷേപം ഉന്നയിച്ചത്
ന്യൂഡല്‍ഹി | ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സമിതി അംഗങ്ങള്‍ക്കെതിരെ ആരോപണവുമായി പ്രസിഡന്റ് പി ടി ഉഷ. അസോസിയേഷന്‍ അംഗങ്ങള്‍ തന്നെ പാര്‍ശ്വവല്‍ക്കരിക്കുന്നുവെന്നും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നില്ലെന്നുമാണ് പി ടി ഉഷയുടെ ആക്ഷേപം.
അംഗങ്ങള്‍ക്ക് അയച്ച കത്തിലാണ് പി ടി ഉഷ ആക്ഷേപം ഉന്നയിച്ചത്. പി ടി ഉഷയുടെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് അജയ് നാരങ്കിനെ നീക്കം ചെയ്തതിനെതിരെയാണ് കത്തയച്ചിരിക്കുന്നത്. നരംഗിനെ നിയമിക്കാനോ പിരിച്ചു വിടാനോ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് അധികാരമില്ലെന്നും ദൈനംദിന ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ ജോലിയല്ലെന്നും കത്തില്‍ പി ടി ഉഷ ചൂണ്ടിക്കാട്ടി







