Connect with us

Ongoing News

വിഴിഞ്ഞത്ത് പോലീസ് വിലക്ക് ലംഘിച്ച് മാര്‍ച്ച്; ഹിന്ദു ഐക്യവേദിക്കെതിരെ കേസ്

കെ പി ശശികലയാണ് കേസിലെ ഒന്നാം പ്രതി. കണ്ടാലറിയാവുന്ന 700ഓളം പേരും പ്രതികളാണ്.

Published

|

Last Updated

തിരുവനന്തപുരം | വിഴിഞ്ഞത്ത് പോലീസ് വിലക്ക് ലംഘിച്ച് മാര്‍ച്ച് നടത്തിയതിന് ഹിന്ദു ഐക്യവേദിക്കെതിരെ കേസെടുത്തു. കെ പി ശശികലയാണ് കേസിലെ ഒന്നാം പ്രതി. കണ്ടാലറിയാവുന്ന 700ഓളം പേരും പ്രതികളാണ്.

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പദ്ധതി പ്രദേശത്തേക്ക് ഹിന്ദു ഐക്യവേദി മാര്‍ച്ച് നടത്തിയത്. മുക്കോല ജങ്ഷനില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് മുല്ലൂരില്‍ പോലീസ് തടഞ്ഞു. വിഴിഞ്ഞം സമരപ്പന്തലിന് ഒരു കിലോമീറ്റര്‍ അകലെ വച്ചാണ് മാര്‍ച്ച് ബാരിക്കേഡ് വച്ച് തടഞ്ഞത്.

 

Latest