Connect with us

palakkad rain

പാലക്കാട് നിരവധി വീടുകളില്‍ വെള്ളം കയറി

മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും കൂടുതല്‍ ഉയര്‍ത്തി

Published

|

Last Updated

തിരുവനന്തപുരം | ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയില്‍ പാലക്കാട് വീടുകളില്‍ വെള്ളം കയറി. നഗരത്തിലെ പറക്കുന്നം, മലമ്പുഴ, അകത്തേത്തറ മേഖലകളിലെ നിരവധി വീടുകളിലാണ് വെള്ളം കയറിയത്. മുക്കൈപ്പുഴപ്പാലം പാലം മുങ്ങിയതിനാല്‍ അതുവഴിയുള്ള ഗതാഗതം നിരോധിച്ചു.

നീരൊഴുക്ക് ശക്തമായതിനാല്‍ മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും 45 സെന്റിമീറ്റര്‍ ഉയര്‍ത്തി. ഇന്നലെ 10 സെന്റീമീറ്ററായിരുന്നു ഉയര്‍ത്തിയിരുന്നത്. മലമ്പുഴ ഡാമിന്റെ താഴ് ഭാഗത്തുള്ള മുക്കൈപുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. കഴിഞ്ഞ 45 ദിവത്തിനിടെ മൂന്നാം തവണയാണ് മലമ്പുഴ ഡാം തുറക്കുന്നത്. ആദ്യമായാണ് ഡാം ഇങ്ങനെ തുറക്കേണ്ടി വന്നതെന്നാണ് അധികൃതര്‍ പറയുന്നത്.

സംസ്ഥാനത്ത് ഇന്നും അതിതീവ്രമായ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. തെക്കന്‍ മധ്യ ജില്ലകളിലാണ് കൂടുതല്‍ മഴ സാധ്യത. ഇതിനാല്‍ കൊല്ലം മുതല്‍ തൃശൂര്‍ വരെയുള്ള ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു, ബാക്കി ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.
കടല്‍ക്ഷോഭ സാധ്യത കണക്കിലെടുത്ത് കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുന്നു. തമിഴ്നാടിന് മുകളിലുള്ള അന്തരീക്ഷച്ചുഴിയും ബംഗാള്‍ ഉള്‍കടല്‍വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദപാത്തിയുമാണ് മഴ്ക്ക് കാരണം.

 

Latest