Connect with us

Idukki

മാങ്കുളം അപകടം; കാരണം റോഡിന്റെ അശാസ്ത്രീയ നിര്‍മാണമെന്ന് നാട്ടുകാര്‍

സ്ഥലത്ത് നേരത്തെയും അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സംരക്ഷണ ഭിത്തി കെട്ടിയിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നു.

Published

|

Last Updated

ഇടുക്കി | റോഡിന്റെ അശാസ്ത്രീയ നിര്‍മാണമാണ് ഇടുക്കിയിലെ മാങ്കുളത്ത് നാലുപേരുടെ ജീവന്‍ കവര്‍ന്ന അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാര്‍. സ്ഥലത്ത് നേരത്തെയും അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സംരക്ഷണ ഭിത്തി കെട്ടിയിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.

തമിഴ്‌നാട്ടില്‍ നിന്ന് വിനോദയാത്രക്കെത്തിയവരാണ് ഇന്നലെ അപകടത്തില്‍ പെട്ടത്. 14 പേര്‍ സഞ്ചരിച്ച ട്രാവലര്‍ 40 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു.

അപകടത്തില്‍ പരുക്കേറ്റ 10 പേര്‍ ആശുപത്രിയിലാണ്. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

Latest