Connect with us

Kasargod

മഞ്ചേശ്വരത്ത് മദ്റസ വിദ്യാർഥിനിയെ പൊക്കിയെടുത്ത് നിലത്തടിച്ച യുവാവ് കസ്റ്റഡിയിൽ

മഞ്ചേശ്വരം ഉദ്യാവര ആയിരം ജമാഅത്ത് പള്ളിയുടെ സമീപത്തുള്ള മദ്റസയിലെ വിദ്യാർഥിനിയാണ് ക്രൂരമായ മർദനത്തിനിരയായത്.

Published

|

Last Updated

കാസർകോട് | മഞ്ചേശ്വരം മംഗൽപാടിയിൽ മദ്രസ വിദ്യാർഥിനിയെ പൊക്കിയെടുത്ത് നിലത്തടിച്ച യുവാവ് കസ്റ്റഡിയിൽ. മദ്രസയിൽ പോവുകയായിരുന്ന കുട്ടിയെ ഒരു പ്രകോപനവും കൂടാതെ യുവാവ് പൊക്കിയെടുത്ത് നിലത്തേക്ക് ശക്തിയായി എറിയുകയായിരുന്നു. സംഭവത്തിൽ മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശി അബൂബക്കർ സിദ്ദിഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു രാവിലെ ഏഴ് മണിയോടെയാണ് സംഭവം.

മഞ്ചേശ്വരം ഉദ്യാവര ആയിരം ജമാഅത്ത് പള്ളിയുടെ സമീപത്തുള്ള മദ്റസയിലെ വിദ്യാർഥിനിയാണ് ക്രൂരമായ മർദനത്തിനിരയായത്. സിദ്ദീഖ് കുട്ടിയെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. റോഡരികിൽ നിൽക്കുന്ന കുട്ടിയുടെ അടുത്തേക്ക് വരുന്ന ഇയാൾ കുട്ടിയെ ശക്തമായി അടിക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇതിന് പിന്നാലെ തന്നെ വാരിപ്പിടിച്ചെടുത്ത് ശക്തമായി നിലത്തെറിയുകയും ചെയ്തു. ശേഷം ഇയാൾ ഒരു കൂസലും കൂടാതെ നടന്നുപോകുന്നതും ദൃശ്യങ്ങളിൽ കാണാം.

കുട്ടിയുടെ അയൽവാസിയാണ് പിടിയിലായ അബൂബക്കർ എന്ന് സൂചനയുണ്ട്. കുട്ടിയെ ഉപദ്രവിക്കാനുള്ള കാരണം വ്യക്തമല്ല. സൈക്കോ എന്ന ഇരട്ടപ്പേരിൽ അറിയപ്പെടുന്ന ഇയാൾ ലഹരി ഉപയോഗിക്കാറുണ്ടെന്നും മുമ്പും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. കുട്ടിയുടെ അയൽവാസിയാണ് ഇയാളെന്ന വിവരമുണ്ട്. കുട്ടിയുടെ വീട്ടുകാരുമായുള്ള പ്രശ്നമാണോ അതിക്രമത്തിനു കാരണമെന്നതും പോലീസ് അന്വഷിക്കുന്നുണ്ട്.

സാരമായ പരുക്കേറ്റ കുട്ടിയെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 

---- facebook comment plugin here -----

Latest