National
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടക്കാല ജാമ്യം തേടി മനീഷ് സിസോദിയ കോടതിയില്‍
സി.ബി.ഐ, ഇ.ഡി അന്വേഷണ ഏജന്‍സികളുടെ പ്രത്യേക ജഡ്ജി കാവേരി ബാജ്‌വയാണ് സിസോദിയയുടെ ഹരജി പരിഗണിക്കുക.
ന്യൂഡല്‍ഹി|മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സി.ബി.ഐയും അറസ്റ്റ് ചെയ്ത ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും എഎപിനേതാവുമായ മനീഷ് സിസോദിയ ഇടക്കാല ജാമ്യം തേടി ഡല്‍ഹി ഹൈകോടതിയില്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിനുവേണ്ടിയാണ് ഇടക്കാല ജാമ്യം തേടി മനീഷ് സിസോദിയ ഡല്‍ഹി കോടതിയെ സമീപിച്ചത്. സി.ബി.ഐ, ഇ.ഡി അന്വേഷണ ഏജന്‍സികളുടെ പ്രത്യേക ജഡ്ജി കാവേരി ബാജ്‌വയാണ് സിസോദിയയുടെ ഹരജി പരിഗണിക്കുക.
മദ്യനയക്കേസില്‍ തിഹാര്‍ ജയിലിലാണ് സിസോദിയ കഴിയുന്നത്. 2023ഫെബ്രുവരി 26നാണ് മദ്യനയ അഴിമതിക്കേസില്‍ സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ 2023 മാര്‍ച്ച് ഒമ്പതിന് ഇ.ഡിയും സിസോദിയയെ അറസ്റ്റ് ചെയ്തു.







