Connect with us

maneesh sisodiya

മനീഷ് സിസോദിയയും സത്യേന്ദർ ജെയിനും രാജിവെച്ചു

ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനും രാജിവച്ചു.

Published

|

Last Updated

ന്യൂഡെല്‍ഹി| ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രാജിവെച്ചു. ഒപ്പം ആരോഗ്യമന്ത്രിയായ സത്യേന്ദര്‍ ജെയിനും  രാജിവച്ചു. ഇവരുടെ രാജി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സ്വീകരിച്ചു.

2021-22 ലെ മദ്യനയ അഴിമതി ആരോപിച്ച് സിസോദിയയെ ഞായറാഴ്ച വൈകുന്നേരം സിബിഐ അറസ്റ്റ് ചെയ്തിരുന്നു.  ജെയ്നെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം മന്ത്രിമാരായ മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയിന്‍ എന്നിവരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന ആവിശ്യപ്പെട്ട് ഡല്‍ഹി നിയമസഭയില്‍  വന്‍ പ്രതിഷേധമുണ്ടായിരുന്നു.