Connect with us

കോഴിക്കോടിന്റെ നാടന്‍ ഭാഷാ പ്രയോഗം കൊണ്ടു മലയാളക്കരയെ ചിരിപ്പിച്ച മാമുക്കോയയുടെ ഖബറടക്കം കോഴിക്കോട് കണ്ണംപറമ്പ് ഖബറിസ്ഥാനില്‍ നടന്നു.
കോഴിക്കോട് ടൗണ്‍ഹാളിലെ പൊതു ദര്‍ശനത്തിനു ശേഷം വീട്ടിലെത്തിയ മൃതദേഹത്തിന് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ വന്‍ജനാവലിയാണു കാത്തുനിന്നത്.

വീട്ടില്‍ ഒന്‍പതര വരെ പൊതുദര്‍ശനത്തിന് വെച്ചശേഷമാണ് മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോയത്. വീട്ടില്‍ പോലീസ് ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കി. മാമുക്കോയയുടെ ആഗ്രഹപ്രകാരമാണ് സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് അടക്കം പ്രമുഖര്‍ അന്ത്യവിശ്രമം കൊള്ളുന്ന കണ്ണംപറമ്പ് ഖബര്‍ സ്ഥാനില്‍ ഖബറടക്കിയത്.

 

വീഡിയോ കാണാം

Latest