Connect with us

Kerala

ഓപ്പറേഷന്‍ തൂഫാന്‍: കിടപ്പു മുറിയില്‍ നിന്നും നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

ഡാന്‍സാഫ് ടീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ് ഐ രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി

Published

|

Last Updated

മല്ലപ്പള്ളി |  നാലു കിലോ കഞ്ചാവുമായി യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. കുന്നന്താനം ആഞ്ഞിലിത്താനം മാമണത്ത് വീട്ടില്‍ സോനു സോമരാജന്‍(28) നെയാണ് കീഴ്വായ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. തിരുവല്ല സബ് ഡിവിഷന്‍ ഡാന്‍സാഫ് ടീമിന്റെയും കീഴ്വായ്പൂര്‍ പോലീസിന്റെയും സംയുക്ത നീക്കത്തിലാണ് ഇയാളുടെ വീട്ടില്‍ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ ഒളിപ്പിച്ചിരുന്ന നാല് കിലോ കഞ്ചാവ് കണ്ടെടുത്തത്.

ഡാന്‍സാഫ് ടീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ് ഐ രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കീഴ്വായ്പ്പൂര്‍ ഇന്‍സ്പെക്ടര്‍ അജീബ് ഇ, എസ് ഐ അനീഷ് ടി, സി പി ഒമാരായ അരുണ്‍ദേവ്, ഹരികൃഷ്ണന്‍, നെവിന്‍, ശരത് പ്രസാദ്, പ്രദീപ്, വിഷ്ണുദേവ് അര്‍ജുന്‍ എന്നിവരങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights: The Keezhvaipur police and the DANSAF team arrested a 28-year-old youth with four kilograms of ganja in Mallappally. The contraband was found hidden under the bed in his bedroom during a joint raid. The operation was launched based on a tip-off, and the court remanded the accused.

 

---- facebook comment plugin here -----

Latest