Kerala
മത്സ്യബന്ധന ബോട്ടില്‍ മലേഷ്യന്‍ ചരക്കുകപ്പല്‍ ഇടിച്ചു; നാലുപേര്‍ക്ക് പരുക്ക്
കോഴിക്കോട് ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ മലേഷ്യന്‍ ചരക്കുകപ്പല്‍ ഇടിക്കുകയായിരുന്നു.
കൊച്ചി | മത്സ്യബന്ധന ബോട്ടില്‍ ചരക്കുകപ്പല്‍ ഇടിച്ച് നാലുപേര്‍ക്ക് പരുക്ക്. കോഴിക്കോട് ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ മലേഷ്യന്‍ ചരക്കുകപ്പല്‍ ഇടിക്കുകയായിരുന്നു. കൊച്ചി പുറം കടലില്‍ വച്ചാണ് സംഭവം. ബേപ്പൂര്‍ സ്വദേശി അലി അക്ബറിന്റെ അല്‍ നസീം എന്ന മത്സ്യ ബന്ധന ബോട്ടില്‍ ആണ് ചരക്ക് കപ്പല്‍ ഇടിച്ചത് .
ഗ്ലോബല്‍ എന്ന മലേഷ്യന്‍ ചരക്ക് കപ്പലാണ് ഇടിച്ചതെന്നാണ് തീരദേശ പോലീസില്‍ നിന്ന് ലഭിച്ച വിവരം. ഇടിച്ചതിനു ശേഷം കപ്പല്‍ നിര്‍ത്താതെ പോയെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ ഫോര്‍ട്ടുകൊച്ചി കോസ്റ്റല്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .
---- facebook comment plugin here -----