Kerala
ചികിത്സയിലിരിക്കെ മലയാളി നഴ്സ് സൗദിയിൽ മരിച്ചു
ഈ മാസം അഞ്ചാം തീയതി മുതലാണ് ശ്വാസകോശ അസുഖത്തെ തുടര്‍ന്ന് ഷെര്‍ളിയെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
റിയാദ്| ശ്വാസകോശ സംബന്ധമായ അസുഖത്തെതുടര്‍ന്ന് സൗദിയില്‍ ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു. പത്തനംതിട്ട റാന്നി നെല്ലിക്കാമണ്‍ കുറിച്ചിപ്പത്തലില്‍ വീട്ടില്‍ ഷെര്‍ളി ഡേവിഡ് ജേക്കബ് (34) ആണ് മരിച്ചത്. ജിസാന്‍ അബൂഅരീഷ് സൗദി ആംഡ് ഫോഴ്‌സ് ആശുപത്രിയില്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിലധികമായി സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുകയായിരുന്നു ഷെര്‍ളി.
ഈ മാസം അഞ്ചാം തീയതി മുതലാണ് ശ്വാസകോശ അസുഖത്തെ തുടര്‍ന്ന് ഷെര്‍ളിയെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാവിലെ ഹൃദയാഘാതം സംഭവിക്കുകയും ആരോഗ്യനില കൂടുതല്‍ വഷളാവുകയും ചെയ്തതോടെ വൈകീട്ട് നാലു മണിയോടെ മരണം സംഭവിക്കുകയായിരുന്നു. അബഹ അല്‍ഹയാത്ത് ആശുപത്രിയില്‍ നഴ്‌സായ സഹോദരി ഷൈനി ഡേവിഡ് ചികിത്സാസമയത്ത് ഷെര്‍ലിക്കൊപ്പമുണ്ടായിരുന്നു. ജോബിനാണ് ഭര്‍ത്താവ്. ഇവര്‍ക്ക് കുട്ടികളില്ല. നിലവില്‍ അബൂഅരീഷ് ഡിഫന്‍സ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം.




