Connect with us

pravasi death

മലയാളി പ്രവാസി അബുദബിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

അവിവാഹിതനായിരുന്നു.

Published

|

Last Updated

അബുദബി | എറണാകുളം പിറവം കുന്നുംപുറത്ത് നടരാജൻ ആചാരിയുടെ മകൻ വെട്ടുപാറക്കൽ ഹൗസിൽ മനു എന്ന മണി(26)യെ അബുദബി ടൂറിസ്റ്റ് ക്ലബ് ഏരിയയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. അൽ ഫലാഹ് റോഡിലെ സ്വകാര്യ കമ്പനിയിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തു വരികയായിരുന്നു. അവിവാഹിതനായിരുന്നു.

അമ്മ : കമലം. സഹോദരങ്ങളില്ല. അബുദബി ബനിയാസ് സെൻട്രൽ  മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി നാളെ വൈകിട്ടുള്ള വിമാനത്തിൽ നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് സഹപ്രവർത്തകർ അറിയിച്ചു. നാല് വർഷം മുമ്പാണ് ജോലി ആവശ്യാർഥം മനു യു എ ഇ യിൽ എത്തിയത്.

 

Latest