Kerala
പുതുവർഷത്തെ കൂടുതൽ ക്രിയാത്മകമാക്കുക: ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി

പൂനൂർ | കഴിഞ്ഞവർഷത്തെ ആത്മപരിശോധനയ്ക്ക് വിധേയമാക്കി പുതു വർഷത്തെ കൂടുതൽ ക്രിയാത്മകമാക്കണമെന്ന് ജാമിഅ മദീനത്തൂർ റെക്ടർ കം ഫൗണ്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി പ്രസ്താവിച്ചു. ജാമിഅ സ്റ്റുഡന്റസ് യൂണിയൻ നാദി ദഅവയുടെ മുഹറം ക്യാമ്പയിൻ ഉൽഘാടനം നിർവഹിച്ചു മുഹറം ടോക്ക് നിർവഹിക്കുകയാരിക്കുന്നു അദ്ദേഹം.
മുഹറം മാസത്തിലെ ഓരോ പുണ്യ ദിനങ്ങളും പ്രാർത്ഥന, ആരാധനകൾകൊണ്ട് ധന്യമാക്കണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. അലി അഹ്സനി എടക്കര,അബുസ്വാലിഹ് സഖാഫി, ആസഫ് നൂറാനി വരപ്പാറ തുടങ്ങിയവർ സംബന്ധിച്ചു. നോളജ് ഗാലറി, ഹിജ്രി ടോക്ക് , ശരീഅ ജൽസ, ഹാസിബൂ പ്ലാനർ, ട്രാൻസലേഷൻ ഡയലോഗ്, സ്റ്റോറി ടെല്ലിങ് തുടങ്ങിയ പദ്ധതികളും പോഡ്കാസ്റ്റ്, ഹിസ്റ്റോറിക്കൽ നരേറ്റീവ്, പ്രബന്ധ രചന, ക്വിസ് മത്സരങ്ങളും നടക്കും.
സ്റ്റേറ്റ്, ഇന്റർസ്റ്റേറ്റ് ജാമിഅ മദീനത്തൂന്നൂർ ക്യാമ്പസുകളിലെ മൂവായിരം വിദ്യാർത്ഥികൾ പദ്ധതികളുടെ ഭാഗമാകും.