Connect with us

Kasargod

മഹാത്മഗന്ധി ട്രോഫി ജലോത്സവം; ലോഗോ പ്രകാശനം ചെയ്തു

മഹാത്മാഗന്ധി ട്രോഫി വള്ളംകളി (ഉത്തരമലബാര്‍ ജലോത്സവം) നവംബര്‍ 18-ന് തേജസ്വനി പുഴയില്‍ കോട്ടപ്പുറം ഹൗസ് ബോട്ട് ടര്‍മിനലിന് സമീപം വെച്ച് നടക്കും

Published

|

Last Updated

കോട്ടപ്പുറം |  മഹാത്മാഗന്ധി ട്രോഫി വള്ളംകളി (ഉത്തരമലബാര്‍ ജലോത്സവം) നവംബര്‍ 18-ന് തേജസ്വനി പുഴയില്‍ കോട്ടപ്പുറം ഹൗസ് ബോട്ട് ടര്‍മിനലിന് സമീപം വെച്ച് നടക്കും. ജലോത്സവ ലോഗോ രമേഷ് പിഷാരടി എം എല്‍ എ പ്രകാശനം ചെയ്തു. മനുഷ്യരിലേക്ക് സന്തോഷമെത്തിക്കാന്‍ സാധിക്കണമെന്നും അതിനുള്ള ഒരുമാര്‍ഗമാണ് ജലോത്സവമെന്ന് എം എല്‍ എ. പറഞ്ഞു. കെട്ടുവള്ളങ്ങളും പുരവഞ്ചികളും ശാന്തമായൊഴുകുന്ന കായലും അതിന്റെ മനോഹാരിതയും പുറം ലോകമറിയണം. അതിനുതകും വിധം ജലോത്സവം മാറണം. ലോകമറിയുന്ന വിനോദ കേന്ദ്രമായി നീലേശ്വരവും കവ്വായിക്കായലും വലിയപറമ്പും ചെറുവത്തൂരുമടങ്ങുന്ന പ്രദേശം മാറാന്‍ ജലോത്സവത്തിലൂടെ കഴിയട്ടെയെന്ന് പിഷാരടി പറഞ്ഞു.

സന്ദീപ് വാരിയര്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി, വൈസ് ചെയര്‍പേഴ്സണ്‍ പി.എം. സന്ധ്യ, കൗണ്‍സിലര്‍ സൗദ അഞ്ചില്ലത്ത്, ചെറുവത്തൂര്‍ ഗ്രാമപ്പഞ്ചായത്തംഗം കെ. രജനി, വള്ളംകളി അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ടി.വി. സുരേഷ് ബാബു, പ്രചാരണ വിഭാഗം ചെയര്‍മാന്‍ വിനോദ് അച്ചാംതുരുത്തി എന്നിവര്‍ സംസാരിച്ചു. വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും വള്ളംകളി പ്രേമികളും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വലിയ ജനാവലി കോട്ടപ്പുറം ടര്‍മിനലില്‍ നടന്ന ലോഗോ പ്രകശന ചടങ്ങിലെത്തി.

Content Highlights: The Mahatma Gandhi Trophy Boat Race will be held on November 18 in the Tejaswini River at Kottappuram. MLA Ramesh Pisharody released the official logo for the event. The festival aims to promote tourism across Nileshwaram, Kavvayi backwaters, and surrounding regions.

---- facebook comment plugin here -----

Latest