Connect with us

Malappuram

മഅദിന്‍ അലുംനി സമ്മേളനം ചൊവ്വാഴ്ച സ്വലാത്ത് നഗറില്‍

രാവിലെ 9 ന് ആരംഭിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ നിര്‍വഹിക്കും.

Published

|

Last Updated

മലപ്പുറം | മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള ശരീഅത്ത് കോളേജ്, ദഅവാ കോളേജ് അലുംനി സമ്മേളനം ചൊവ്വാഴ്ച മലപ്പുറം സ്വലാത്ത് നഗില്‍ നടക്കും. രാവിലെ 9 ന് ആരംഭിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ നിര്‍വഹിക്കും.

അലുംനി പ്രസിഡന്റ് സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി അദ്ധ്യക്ഷത വഹിക്കും. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഹികം ദര്‍സിനും നസ്വീഹത്തിനും നേതൃത്വം നല്‍കും. വൈകുന്നേരം 5 ന് സമാപിക്കും.

സമ്മേളനത്തിന്റെ പതാക ഉയര്‍ത്തല്‍ കര്‍മം ഇന്ന് (ഞായര്‍ )രാവിലെ 9 ന് നടക്കും. സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി നേതൃത്വം നല്‍കും. നാളെ മലപ്പുറം ശുഹദാക്കള്‍, മമ്പുറം മഖാം, ഒ കെ ഉസ്താദ് മഖാം, കടലുണ്ടി, പെരുമുഖം, വെളിമുക്ക് എന്നിവടങ്ങളില്‍ സിയാറത്ത് നടക്കും. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി പ്രാര്‍ത്ഥന നടത്തും. ചൊവ്വാഴ്ച നടക്കുന്ന സമ്മേളനത്തില്‍ 1500 പേര്‍ സംബന്ധിക്കും.

സയ്യിദ് ഇസ്മാഈല്‍ ബുഖാരി, സയ്യിദ് അബ്ദുല്ല ഹബീബ് റഹ്മാന്‍ അല്‍ ബുഖാരി, സയ്യിദ് മുല്ലക്കോയ തങ്ങള്‍, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍ , സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍, ഇമ്പിച്ചിക്കോയ തങ്ങള്‍ കാട്ടുകുക്ക, സയ്യിദ് ഹബീബ് തങ്ങള്‍ തലപ്പാറ, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബ്ദുല്‍ ഗഫൂര്‍ സഖാഫി കൊളപ്പറമ്പ്, അഷ്‌റഫ് സഖാഫി പൂക്കോട്ടൂര്‍ എന്നിവര്‍ സംബന്ധിക്കും.

 

Latest