Connect with us

Career Education

മഅ്ദിന്‍ ദഅ്‌വാ വിദ്യാര്‍ഥിക്ക് മദ്രാസ് യൂണിവേഴ്‌സിറ്റി എം എസ് സി മൈക്രോ ബയോളജിയില്‍ റാങ്ക്

Published

|

Last Updated

മലപ്പുറം | മഅ്ദിന്‍ അക്കാദമി ദഅ്‌വാ കോളജ് വിദ്യാര്‍ഥി സയ്യിദ് ജദീര്‍ അഹ്‌സന്‍ മദ്രാസ് യൂണിവേഴ്‌സിറ്റി തലത്തില്‍ എം എസ് സി മൈക്രോ ബയോളജിയില്‍ എട്ടാം റാങ്കും, മുഹമ്മദ് സതക് ആര്‍ട്‌സ് & സയന്‍സ് കോളജില്‍ ഒന്നാം റാങ്കും കരസ്ഥമാക്കി.
93 ശതമാനം മാര്‍ക്കോടെയാണ് നേട്ടം കൈവരിച്ചത്. മഅ്ദിന്‍ ദഅ്‌വാ കോളജ് ഏഴാം വര്‍ഷ വിദ്യാര്‍ഥിയായ ജദീറിന്റെ മൂന്ന് പേപ്പറുകള്‍ അന്താരാഷ്ട്ര ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലേഷ്യയിലെ സയന്‍സ് ഇസ്‌ലാം യൂണിവേഴ്‌സിറ്റി, അലീഗഢ് മുസ്്‌ലിം യൂണിവേഴ്‌സിറ്റി, പോണ്ടിച്ചേരി അഗ്രികള്‍ച്ചര്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്.

‘ഐ ജി ഇ എന്‍’ സംഘടനയുടെയും നോബല്‍ പ്രൈസ് ജേതാവ് റിച്ചാര്‍ഡ് ജോണ്‍ റോബര്‍ട്സിന്റെയും ആഭിമുഖ്യത്തില്‍ നടന്ന പേപ്പര്‍ പ്രസന്റേഷന്‍ മത്സരത്തില്‍ ‘ ബെസ്റ്റ് പ്രസന്റേഷന്‍ അവാര്‍ഡ് ‘കരസ്ഥമാക്കിയിട്ടുണ്ട്. കാനഡയിലെ അല്‍ ബര്‍ട്ട യൂണിവേഴ്‌സിറ്റിയുടെ ‘സ്‌പെക്ട്രം ജേര്‍ണല്‍’, യൂറോ ഗ്ലോബല്‍ കണ്ടംപററി സ്റ്റഡീസ് ജേര്‍ണല്‍ (ഇ ജി സി എസ് ജെ), ADVANCES IN SCIENCE, TECHNOLOGY AND ENGINEERING SYSTEM JOURNAL (ASTESJ) എന്നിവയില്‍ നിരൂപകന്‍ ആയി സേവനം ചെയ്യുന്നുണ്ട്. തുടര്‍ച്ചയായി മൂന്ന് വര്‍ഷം എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവില്‍ ഇംഗ്ലീഷ് പ്രസംഗത്തിലും, കഴിഞ്ഞ വര്‍ഷം ഇംഗ്ലീഷ് കവിതാ രചനയിലും മത്സരിച്ചു.

എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ ഫിനാന്‍സ് സെക്രട്ടറി പൊന്നാനി പനമ്പാട് സീതിക്കോയ തങ്ങളുടെയും ശരീഫ ആബിദ ബീവിയുടെയും മകനാണ്. മികച്ച വിജയം കരസ്ഥമാക്കിയ സയ്യിദ് ജദീര്‍ അഹ്‌സനെ മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി അഭിനന്ദിച്ചു.

 

 

Latest