International
ബ്രസീല്‍ പ്രസിഡന്റായി അമേരിക്കന്‍ വിരുദ്ധനായ ഇടതുപക്ഷ നേതാവ് ലുല ഡ സില്‍വ വീണ്ടും
ലാറ്റിന്‍ അമേരിക്കയിലെ യു എസ് വിരുദ്ധ ചേരിക്ക് ആവേശം പകരുന്നതാണ് ലുലയുടെ വിജയം
ബ്രസീലിയ | അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത വിമര്‍ശകനും കരുത്തനായ ഇടതുപക്ഷ നേതാവും ലുല ഡ സില്‍വ ബ്രസീല്‍ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സൊനാരോയുടെ മകന് ഫ്ലാവിയോ ബോള്‍സൊനാരോയെ പരാജയപ്പെടുത്തിയാണ് ലുലയുടെ വിജയം. വോട്ടെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ മുന്നിലായിരുന്ന ബോള്‍സൊനാരോയെ അട്ടിമറിച്ചാണ് ലുലയുടെ വിജയം. ലാറ്റിന്‍ അമേരിക്കയിലെ യു എസ് വിരുദ്ധ ചേരിക്ക് ആവേശം പകരുന്നതാണ് ലുലയുടെ വിജയം.
51.8 ശതമാനം വോട്ട് ലുല നേടയതായി സുപ്പീരിയര്‍ ഇലക്ടറല്‍ കോര്‍ട്ടിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ബോള്‍സൊനാരോയ്ക്ക് 48.2 ശതമാനം വോട്ടാണ് ലഭിച്ചത്. ബ്രസീലിയന്‍ ഇലക്ടറല്‍ കോര്‍ട്ട് വിജയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് ബ്രസീല്‍. ഇതോടൊപ്പം മെക്സിക്കോയിലും ഇടതുപക്ഷമാണ് ഭരിക്കുന്നത്. മേഖലയില്‍ ജനസംഖ്യയില്‍ രണ്ടാമതുള്ള രാജ്യമാണ് മെക്സിക്കോ. ലുലയുടെ വിജയാഘോഷത്തിന്റെ വീഡിയോ പുറത്തുവന്നു. നക്ഷത്രാകൃതിയിലുള്ള ചുവന്ന ഗ്ലാസുകള്‍ ധരിച്ചും ഭാര്യ റോസാംഗല ഡ സില്‍വയെ പുണര്ന്നുകൊണ്ടുമാണ് ലുല സന്തോഷം പങ്കുവെച്ചത്.
വടക്കുകിഴക്കന്‍ ബ്രസീലിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച ലുല രാജ്യത്തെ അറിയപ്പെടുന്ന ട്രേഡ് യൂണിയന് നേതാവായിരുന്നു. ഒന്നാം ഘട്ടത്തില്‍ രണ്ടാമതെത്തിയ സ്ഥാനാര്‍ത്ഥി ജയം നേടുന്നത് 1980-കളില്‍ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ട ശേഷം ഇതാദ്യമാണ്. 2003 മുതല്‍ 2011 വരെയാണ് ലുല ആദ്യ രണ്ടുവട്ടം പ്രസിഡന്റായത്. 2022 ലെ തിരഞ്ഞെടുപ്പില്‍ ജെയര്‍ ബോള്‍സൊനാരോയെ പരാജയപ്പെടുത്തി അധികാരത്തിലെത്തി. രാജ്യത്ത് ദാരിദ്ര്യ നിര്‍മാര്‍ജ്ജനം സാധ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് ലുല ഭരണകൂടം പ്രവര്‍ത്തിച്ചത്.
Content Highlights:Leftist leader Luiz Inacio Lula da Silva won the Brazilian presidential election by defeating Flavio Bolsonaro. Lula secured 51.8 percent of the vote according to official figures released by the Superior Electoral Court. The landmark victory provides a major boost to anti-US left-wing forces across Latin America.

