Connect with us

Kerala

മോദിക്കെതിരായ പരാമര്‍ശം; ഖര്‍ഗെക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ബി ജെ പി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിന്റെ നീക്കങ്ങളെ ഖര്‍ഗെയുടെ പരാമര്‍ശം ആയുധമാക്കി പ്രതിരോധിക്കാനാണ് ബി ജെ പി നീക്കം

Published

|

Last Updated

പട്‌ന | മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടി വരുമെന്ന കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ പരാമര്‍ശത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ബി ജെ പി.

പട്‌ന പോലീസില്‍ ബി ജെ പി നേതാക്കള്‍ പരാതി നല്‍കി. ആഭ്യന്തര മന്ത്രി അമിത് ഷാ, ബി ജെ പി അധ്യക്ഷന്‍ നിതിന്‍ നവീന്‍, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ശിവരാജ് സിംഗ് ചൗഹാന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ബി ജെ പി നേതാക്കള്‍ കൂട്ടത്തോടെ ഖര്‍ഗെക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഖര്‍ഗെയുടെ വാക്കുകള്‍ അംഗീകരിക്കുന്നുണ്ടോ എന്നും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുമോ എന്നും സോണിയ ഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടും ബി ജെ പി നേതാക്കള്‍ ചോദിച്ചു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിന്റെ നീക്കങ്ങളെ ഖര്‍ഗെയുടെ പരാമര്‍ശം ആയുധമാക്കി പ്രതിരോധിക്കാനാണ് ബി ജെ പി നീക്കം. ഇന്ത്യ സഖ്യം സംഘടിപ്പിക്കുന്ന റാലികളും പ്രക്ഷോഭങ്ങളും പ്രതിരോധിക്കാന്‍ മറ്റുവഴിയില്ലാതെ ബി ജെ പി നേതൃത്വം പ്രതിസന്ധിയിലായിരുന്നു.

Content Highlights: BJP has called for nationwide protests against Congress President Mallikarjun Kharge for his controversial remarks on PM Narendra Modi. Senior BJP leaders filed a complaint with the Patna police while questioning Sonia Gandhi and Rahul Gandhi. BJP plans to use the remark to counter opposition protests.

---- facebook comment plugin here -----

Latest