Connect with us

Kerala

കണ്ണൂരില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിലേക്ക് ലോറി ഇടിച്ചു കയറി അപകടം; നാലു വയസുകാരി മരിച്ചു,മാതാപിതാക്കള്‍ക്ക് ഗുരുതര പരുക്ക്

സാജിദും കുടുംബവും റോഡരില്‍ വാഹനം നിര്‍ത്തി ബന്ധുവിനെ കാത്തുനില്‍ക്കുകയായിരുന്നു.

Published

|

Last Updated

കണ്ണൂര്‍ |  മയ്യില്‍ കുറ്റിയാട്ടൂര്‍ പാവന്നൂര്‍ കടവ് പള്ളിക്ക് സമീപം റോഡരികില്‍ നിന്ന കുടുംബത്തിന്റെ ഇടയിലേയ്ക്ക് മിനി ലോറി ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ നാലുവയസുകാരി മരിച്ചു. പാവന്നൂര്‍ കടവ് എടത്തിലേക്കണ്ടി പി കെ സാജിദിന്റെയും എ കെ മൈമൂനത്തിന്റെയും മകള്‍ തഷ്രീഫ ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 8.20 ഓടെയാണ് അപകടം

ചൂളിയാടില്‍ നിന്നും സ്‌കൂട്ടറില്‍ വന്ന സാജിദും കുടുംബവും റോഡരില്‍ വാഹനം നിര്‍ത്തി ബന്ധുവിനെ കാത്തുനില്‍ക്കുകയായിരുന്നു. ഇതിനിടെ മയ്യില്‍ ഭാഗത്ത് നിന്നും വന്ന മിനിലോറി സ്‌കൂട്ടറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ തഷ്രീഫ, സാജിദ്, മൈമൂനത്ത് എന്നിവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തഷ്രീഫ മരിച്ചു.സാജിദും ഭാര്യ മൈമൂനത്തും ഗുരുതര പരുക്കോടെ ചികിത്സയിലാണ്.

Latest