Connect with us

Kerala

ലോറിയും ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു

വളവിൽവെച്ച് ഗൗതം ഓടിച്ചിരുന്ന ബൈക്ക്  എതിരെവന്ന മിനി ലോറിയുമായി ഇടിച്ചതാണ് അപകടത്തിന് കാരണം

Published

|

Last Updated

തൃശൂര്‍ | വടക്കാഞ്ചേരി പുതുരുത്തിയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ചൊവ്വാഴ്ച രാവിലെ പുതുരുത്തി നെയ്യിന്‍പടിക്ക് സമീപം ലോറിയും ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരനായ നെല്ലുവായ് കീര്‍ത്തി നിവാസില്‍ ഗൗതം (21) ആണ് മരിച്ചത്. സ്‌കൂട്ടര്‍ യാത്രക്കാരനായ മങ്ങാട് വീട്ടില്‍ റോയിലിനാണ് അപകടത്തില്‍ പരുക്കേറ്റത്.

ഗൗതം ഓടിച്ചിരുന്ന ബൈക്ക് വളവിൽവെച്ച്  എതിരെവന്ന മിനി ലോറിയുമായി ഇടിച്ചതാണ് അപകടത്തിനിടയാക്കിയത് . അപകടത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് സ്‌കൂട്ടറിലും  ഇടിച്ചു. ഗുരുതരമായി പരുക്കേറ്റ ഗൗതമിനെയും റോയിലിനെയും എരുമപ്പട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗൗതം മരണത്തിന് കീഴടങ്ങുകയായിരുന്നു.

തൃശൂരിലെ ഒരു കംപ്യൂട്ടര്‍ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഗൗതം.

Latest