Kerala
ഐ എ എസ് തലത്തിൽ അഴിച്ചുപണി
മലപ്പുറം, കണ്ണൂർ, വയനാട്, കൊല്ലം ജില്ലാ കലക്ടർമാർക്കാണ് മാറ്റം.
തിരുവനന്തപുരം | ജില്ലാ കലക്ടർമാരെയടക്കം മാറ്റി സംസ്ഥാനത്തെ ഐ എ എസ് ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണി. മലപ്പുറം, കണ്ണൂർ, വയനാട്, കൊല്ലം ജില്ലാ കലക്ടർമാർക്കാണ് മാറ്റം.
കണ്ണൂർ കലക്ടറായിരുന്ന ടി വി സുഭാഷ് കൃഷിവകുപ്പ് ഡയറക്ടറാകും. എസ് ചന്ദ്രശേഖർ ആണ് പുതിയ കലക്ടർ. മലപ്പുറം കലക്ടർ ഗോപാലകൃഷ്ണൻ എംപ്ലോയ്മെന്റ് ട്രെയിനിംഗ് ഡയറക്ടറാകും പകരം വി ആർ പ്രേംകുമാർ മലപ്പുറത്തെത്തും. വയനാട് ജില്ലാ കലക്ടർ അദീല അബ്ദുല്ല വനിതാ- ശിശുക്ഷേമ വകുപ്പ് ഡയറക്ടറാകും. പകരം എ ഗീത വയനാട് ജില്ലാ കലക്ടറാകും. അദീലയ്ക്ക് ലോട്ടറി വകുപ്പിന്റെ ചുമതലയും ഉണ്ട്. കൊല്ലം കലക്ടർ അബ്ദുൽ നാസറിനെ തൊഴിലുറപ്പ് മിഷൻ ഡയറക്ടറാക്കി. പകരം അഫ്സാന പർവീൺ കൊല്ലം കലക്ടറാകും.
ടി വി അനുപമ പട്ടിക വർഗ വകുപ്പ് ഡയറക്ടറാകും. എൻട്രസ് കമ്മീഷണറുടെ അധിക ചുമതലയും നൽകി. മുഹമ്മദ് വൈ സഫറുല്ല യെ ജി എസ് ടി സ്പെഷ്യൽ കമ്മീഷണറായി നിയമിച്ചു. സജിത് ബാബു ദുരന്തനിവാരണ ഡയറക്ടറും.



