Connect with us

Kerala

ലോക്‌സഭാ തിരഞ്ഞെടുപ്പ്: സി പി എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

15 പാര്‍ലിമെന്റ് നിയോജക മണ്ഡലങ്ങളിലാണ് സി പി എം മത്സരിക്കുന്നത്. സി പി ഐ നാലും കേരള കോണ്‍ഗ്രസ് (എം) ഒന്നും സീറ്റുകളില്‍ ജനവിധി തേടും.

Published

|

Last Updated

തിരുവനന്തപുരം | ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സി പി എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് വാര്‍ത്താ സമ്മേളനത്തില്‍ സ്ഥാനാര്‍ഥി പട്ടിക ഔദ്യോഗികമായി പുറത്തുവിട്ടത്. ഒരു പോളിറ്റ് ബ്യൂറോ അംഗം, നാല് കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍, ഒരു മന്ത്രി, ഒരു രാജ്യസഭാ എം പി, മൂന്ന് എം എല്‍ എമാര്‍, മൂന്ന് ജില്ലാ സെക്രട്ടറിമാര്‍ എന്നിവരാണ് മത്സര രംഗത്തുള്ളത്.

കാസര്‍കോട്: എം വി ബാലകൃഷ്ണന്‍, കോഴിക്കോട്: എളമരം കരീം, ആലത്തൂര്‍: കെ രാധാകൃഷ്ണന്‍, വടകര: കെ കെ ശൈലജ, ഇടുക്കി: ജോയ്‌സ് ജോര്‍ജ്, മലപ്പുറം: വി വസീഫ്, പൊന്നാനി: കെ എസ് ഹംസ, കണ്ണൂര്‍: എം വി ജയരാജന്‍, ആറ്റിങ്ങല്‍: അഡ്വ. വി ജോയ്, എറണാകുളം: കെ ജെ ഷൈന്‍, പാലക്കാട്: എ വിജയരാഘവന്‍, ആലപ്പുഴ: എ എം ആരിഫ്, പത്തനംതിട്ട: ഡോ. ടി എം തോമസ് ഐസക്, കൊല്ലം: എം മുകേഷ്, ചാലക്കുടി: പ്രൊഫ. സി രവീന്ദ്രനാഥ് എന്നിങ്ങനെയാണ് സ്ഥാനാര്‍ഥി പട്ടിക.

15 പാര്‍ലിമെന്റ് നിയോജക മണ്ഡലങ്ങളിലാണ് സി പി എം മത്സരിക്കുന്നത്. സി പി ഐ നാലും കേരള കോണ്‍ഗ്രസ് (എം) ഒന്നും സീറ്റുകളില്‍ ജനവിധി തേടും. മാവേലിക്കര: സി എ അരുണ്‍ കുമാര്‍, തൃശൂര്‍: വി എസ് സുനില്‍ കുമാര്‍, വയനാട്: ആനി രാജ, തിരുവനന്തപുരം: പന്ന്യന്‍ രവീന്ദ്രന്‍ എന്നിവരാണ് സി പി ഐ സ്ഥാനാര്‍ഥികള്‍.

രാജ്യത്ത് ബി ജെ പിയുടെ പരാജയമാണ് ഇടതുപക്ഷത്തിന്റെ മുഖ്യ ലക്ഷ്യമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ബി ജെ പി വിരുദ്ധ മുന്നണി രാജ്യത്ത് രൂപപ്പെട്ടു കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ ബി ജെ പി വിരുദ്ധ സഖ്യങ്ങള്‍ രൂപപ്പെട്ടു കൊണ്ടിരിക്കുകയാണ്. നിര്‍ണായക തിരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. ബി ജെ പിയെ അധികാരത്തില്‍ നിന്ന് മാറ്റുകയെന്നതാണ് പ്രധാന മുദ്രാവാക്യം. ബി ജെ പി വിരുദ്ധ വോട്ടുകള്‍ കൂട്ടിയോജിപ്പിക്കുമെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

Latest