Connect with us

loco pilot said

നാലുപേര്‍ പുഴയില്‍ വീണതായി ലോക്കോ പൈലറ്റ്; പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ല

ഒരാളെ ട്രയിന്‍ തട്ടുകയും മറ്റ് മൂന്നുപേര്‍ പുഴയില്‍ ചാടുകയും ചെയ്തതായാണ് ലോക്കോ പൈലറ്റ് പോലീസിനെ അറിയിച്ചത്

Published

|

Last Updated

തൃശൂര്‍ | റെയിവെ പാലത്തില്‍ നിന്ന് നാലുപേര്‍ പുഴയില്‍ വീണതായി ലോക്കോ പൈലറ്റ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചാലക്കുടി പുഴയില്‍ പരിശോധന ആരംഭിച്ചു. ഇന്നലെ അര്‍ധരാത്രിക്കുശേഷം ഇതിലൂടെ കടന്നുപോയ ട്രെയിനിലെ ലോക്കോ പൈറ്റാണ് ഈ വിവരം പൊലീസിന് കൈമാറിയത്.

പുഴയ്ക്ക് കുറുകെയുള്ള റെയില്‍വെ പാലത്തിലൂടെ നടന്നുപോകുകയായിരുന്ന നാലു പേര്‍ക്ക് അപകടം സംഭവിച്ചതായാണ് വിവരം. ഒരാളെ ട്രയിന്‍ തട്ടുകയും മറ്റ് മൂന്നുപേര്‍ പുഴയില്‍ ചാടുകയും ചെയ്തതായാണ് ലോക്കോ പൈലറ്റ് പോലീസിനെ അറിയിച്ചത്.

പോലീസും ഫയര്‍ ഫോഴ്സും നടത്തിയ തെരച്ചിലില്‍ യാതൊന്നും കണ്ടെത്താനായില്ല. ട്രാക്കിലോ സമീപത്തോ ട്രെയിന്‍ തട്ടിയെന്ന് പറയുന്നയാളെ കണ്ടെത്താനായിട്ടില്ല. റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ രവിയുടെ നേതൃത്വത്തില്‍ പാലത്തിലും പരിശോധന നടത്തി. എന്നാല്‍ പരിശോധനയില്‍ സൂചനകളൊന്നും ലഭിച്ചില്ല.

 

---- facebook comment plugin here -----

Latest