Connect with us

Kerala

സീറ്റ് ലഭിക്കാത്ത അസംതൃപ്തരേയും ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് താരപ്രചാരകരുടെ പട്ടിക

കെ സുധാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരെ കൂടാതെ പട്ടികയിലുള്ള ദീപ്തി മേരി വര്‍ഗീസ്, ഷമ മുഹമ്മദ്, ജോസഫ് വാഴക്കന്‍, അലോഷ്യസ് സേവിയര്‍ എന്നിവരും സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ചവരായിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റുകിട്ടാതെ നിരാശരായ നേതാക്കളെ താര പ്രചാരകരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കോണ്‍ഗ്രസ്. കേരളത്തിനായി 40 താര പ്രചാരകരെയാണ് നിശ്ചയിച്ചിരിക്കുന്നത്.

രാഹുല്‍ ഗാന്ധി, ഖാര്‍ഗെ, സോണിയ ഗാന്ധി, തെലങ്കാന മുഖ്യമന്ത്രി രേവന്ത്‌റെഡ്ഡി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ദീപാദാസ് മുന്‍ഷി, സിദ്ധരാമയ്യ, എ രേവന്ത് റെഡ്ഡി, ഡി കെ ശിവകുമാര്‍, മുകുല്‍ വാസ്‌നിക്, സച്ചിന്‍ പൈലറ്റ്, ഇമ്രാന്‍ പ്രതാപ്ഗര്‍ഹി, കനയ്യ കുമാര്‍, മൊഹമ്മദ് അസറുദ്ദീന്‍ എന്നിവര്‍ക്കൊപ്പമാണ് കേരളത്തിലെ അസംതൃപ്തരേയും ഉള്‍പ്പെടുത്തിയത്. കെ സുധാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരെ കൂടാതെ പട്ടികയിലുള്ള ദീപ്തി മേരി വര്‍ഗീസ്, ഷമ മുഹമ്മദ്, ജോസഫ് വാഴക്കന്‍, അലോഷ്യസ് സേവിയര്‍ എന്നിവരും സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ചവരായിരുന്നു.

എ കെ ആന്റണി, കെ സി വേണു ഗോപാല്‍, സണ്ണി ജോസഫ്, വി ഡി സതീശന്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, വി എം സുധീരന്‍, എം എം ഹസന്‍, കെ മുരളീധരന്‍, പി ജെ കുര്യന്‍, ബെന്നി ബെഹനാന്‍, എം കെ രാഘവന്‍, ഷാഫി പറമ്പില്‍, ആന്റോ ആന്റണി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കെ ജെ ജോര്‍ജ്, സമീര്‍ അഹമ്മദ് ഖാന്‍, ജെബി മേത്തര്‍, കെ സി ജോസഫ് എന്നിവരാണ് പട്ടികയിലുള്ള മറ്റു മലയാളികള്‍.

 

 

---- facebook comment plugin here -----

Latest