Connect with us

Kerala

ജി സുധാകരന്‍ പൊളിറ്റിക്കല്‍ സൈക്കോപ്പാത്തെന്ന് ഡി വൈ എഫ് ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി

ചെയ്ത ഹീന പ്രവൃത്തികള്‍ തങ്ങള്‍ പറയേണ്ടി വന്നാല്‍ ജി സുധാകരന്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരുമെന്ന് ജില്ലാ സെക്രട്ടറി ജെയിംസ് സാമുവല്‍

Published

|

Last Updated

ആലപ്പുഴ | ജി സുധാകരന്‍ പൊളിറ്റിക്കല്‍ സൈക്കോപ്പാത്താണെന്നും ചെയ്ത ഹീന പ്രവൃത്തികള്‍ തങ്ങള്‍ പറയേണ്ടി വന്നാല്‍ ജി സുധാകരന്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരുമെന്നും ഡി വൈ എഫ് ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവല്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടൊയായിരുന്നു വിമര്‍ശനം.

ഫേസ്ബുക്ക് പോസ്റ്റ്: ജി സുധാകരന്‍ പൊളിറ്റിക്കല്‍ സൈക്കോ പാത്ത്. ജി സുധാകരന് ആലപ്പുഴ ജില്ലയിലെ ഡി വൈ എഫ്, ഐ എസ് എഫ് ഐ പ്രവര്‍ത്തകര്‍ എല്ലാം മോശപ്പെട്ടവരാണ്. വിദ്യാര്‍ഥി യുവജനരംഗത്ത് പ്രവര്‍ത്തിക്കുന്നവരെല്ലാം മദ്യപരാണെന്ന് ആക്ഷേപിക്കുന്ന രീതിയും ഇപ്പോള്‍ ജി സുധാകരന്‍ സ്വീകരിക്കുകയാണ്. ജി സുധാകരന്‍ നാലു പതിറ്റാണ്ടോളം ജില്ലയുടെ നേതാവായപ്പോള്‍ സംസ്ഥാനത്ത് നേതൃ നിരയിലേക്ക് ഒരു നേതാവിനെയും വളര്‍ത്തിയില്ല. ഒട്ടനവധി വിദ്യാര്‍ഥി യുവജന നേതാക്കളുടെ ഭാവി തകര്‍ത്തു കളഞ്ഞു. തനിക്ക് കീഴ്‌പ്പെടുന്നവരും തന്റെ പെട്ടി താങ്ങുന്നവരും മാത്രം സി പി എമ്മിലും വര്‍ഗ്ഗബഹുജന സംഘടനകളിലുമ മതി എന്ന നിലപാടാണ് സ്വീകരിച്ചത്.

വിദ്യാര്‍ത്ഥി യുവജനരംഗത്ത് ജി സുധാകരന്‍ വളര്‍ത്തിക്കൊണ്ടുവന്ന ആലപ്പുഴ ജില്ലയിലെ ഒരു നേതാവിന്റെ പേരെങ്കിലും ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ…??? എച്ച് സലാം, കെ ടി മാത്യു, മനു സി പുളിക്കല്‍, ആര്‍ രാഹുല്‍, അനസ് അലി ഇങ്ങനെ എടുത്തു പറയാന്‍ കഴിയുന്ന നേതാക്കള്‍ വിദ്യാര്‍ത്ഥി യുവജന രംഗത്ത് സംസ്ഥാന നേതൃത്വ നിരയിലേക്ക് വരാന്‍ കഴിവുള്ളവരായിരുന്നു. അവരെയെല്ലാം വെട്ടിയൊതുക്കിയത് തനിക്ക് മുകളില്‍ ആരും വരരുത് എന്നുള്ള ജി സുധാകരന്റെ നിലപാടുകള്‍ ആയിരുന്നു.

മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായ സി എസ് സുജാതയും എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദും സംസ്ഥാന നേതൃത്വ നിരയിലേക്ക് വന്നത് സജി ചെറിയാന്‍ സംസ്ഥാന നേതാവായതിനുശേഷമാണ്. ജി സുധാകരന്‍ ഇന്നും ആലപ്പുഴ ജില്ലയിലെ നേതാവായിരുന്നുവെങ്കില്‍ രണ്ടാളുകള്‍ക്കും സംസ്ഥാന ഭാരവാഹികള്‍ ആകാനുള്ള അവസരം ഉണ്ടാകുമായിരുന്നില്ല. വായില്‍ തോന്നുന്നത് വിളിച്ചു പറയുമ്പോള്‍ താന്‍ ചെയ്ത ഹീന പ്രവൃത്തികളെ സംബന്ധിച്ച് ഞങ്ങള്‍ക്കും പറയേണ്ടി വരും. അതൊക്കെ പറഞ്ഞാല്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരും. അത് ഓര്‍മ്മയുണ്ടാവണം. അധികാരക്കൊതി മൂത്ത് ആലപ്പുഴ ജില്ലയിലെ സി പി എമ്മിനെയും ബഹുജന സംഘടനാ നേതാക്കളേയും ആക്രമിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്ന ജി സുധാകരന്‍ ഒരു പൊളിറ്റിക്കല്‍ സൈക്കോ പാത്ത് ആണ്..

 

---- facebook comment plugin here -----

Latest