International
അമേരിക്കക്ക് കനത്ത പ്രഹരം നൽകി ഇറാൻ ; നിരവധി വിമാനങ്ങൾ തകർത്തു; പ്രത്യാക്രമണം അൽ-ഖർജ് ബേസിൽ കടന്നുകയറി
ആക്രമണത്തിൽ യു എസിന്റെ നിരവധി വൈഡ് ബോഡി വിമാനങ്ങളും ഹെവി റീഫ്യൂവലിംഗ് വിമാനങ്ങളും തകരുകയോ ഗുരുതരമായി നശിപ്പിക്കപ്പെടുകയോ ചെയ്തതായി റിപ്പോർട്ട്
ടെഹ്റാൻ | ഓപ്പറേഷൻ ട്രൂ പ്രോമിസ് 4-ന്റെ 84-ാം ഘട്ടത്തിൽ അമേരിക്കയുടെ നിരവധി റീഫ്യൂവലിംഗ് വിമാനങ്ങളും ലോജിസ്റ്റിക്കൽ സപ്പോർട്ട് ഫ്ലീറ്റും വിജയകരമായി നശിപ്പിച്ചതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ ആർ ജി സി) അറിയിച്ചു. മേഖലയിലെ വ്യോമതാവളങ്ങൾ അമേരിക്ക ശത്രുതാപരമായ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തതിനെത്തുടർന്ന്, ഐ ആർ ജി സി എയ്‌റോസ്‌പേസ് ഫോഴ്‌സും നേവിയും സംയുക്തമായാണ് 84-ാം ഘട്ട മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയതെന്ന് ഇറാൻ ചാനലായ പ്രസ്സ് ടി വി റിപ്പോർട്ട് ചെയ്യുന്നു.
മിസൈൽ പ്രതിരോധ സംവിധാനങ്ങൾ തകർത്ത ശേഷം സോളിഡ്, ലിക്വിഡ് ഫ്യൂവൽ മിസൈലുകൾ ഉപയോഗിച്ച് അൽ-ഖർജ് ബേസിൽ കടന്നുകയറിയതായും അവിടെയുണ്ടായിരുന്ന റീഫ്യൂവലിംഗ്, എയർ സപ്പോർട്ട് ഫ്ലീറ്റുകളെ ലക്ഷ്യമിട്ടതായും ഐ ആർ ജി സി പ്രസ്താവനയിൽ വ്യക്തമാക്കി. ആക്രമണത്തിൽ യു എസിന്റെ നിരവധി വൈഡ് ബോഡി വിമാനങ്ങളും ഹെവി റീഫ്യൂവലിംഗ് വിമാനങ്ങളും തകരുകയോ ഗുരുതരമായി നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ഐ ആർ ഐ ബിയിലെ രക്തസാക്ഷികൾക്കും അവിടുത്തെ ജീവനക്കാർക്കുമാണ് ഈ ഘട്ടം സമർപ്പിച്ചിരിക്കുന്നതെന്നും പ്രസ്സ് ടി വി റിപ്പോർട്ടിൽ പറയുന്നു.
ഫെബ്രുവരി 28-ന് ഇസ്റാഈൽ-അമേരിക്കൻ സഖ്യം ഇറാനെതിരെ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് തിരിച്ചടി ആരംഭിച്ചത്. ഇതിനോടകം ഇസ്റാഈലിലെ സൈനിക കേന്ദ്രങ്ങൾക്കും മേഖലയിലെ അമേരിക്കൻ താവളങ്ങൾക്കും നേരെ 83 ഘട്ടങ്ങളിലായി ഇറാൻ ആക്രമണം നടത്തി.
Summary
The Iranian IRGC has successfully targeted and destroyed US refueling and logistical aircraft at the Al-Kharj base during the 84th wave of ‘Operation True Promise 4’. This joint operation involved aerospace and naval forces using advanced missiles and drones as retaliation for the February 28 aggression. The strikes aimed to dismantle enemy strategic infrastructure following the martyrdom of top Iranian leadership and civilians.


