Connect with us

National

മദ്യനയ അഴിമതിക്കേസ്; മന്ത്രി കൈലാഷ് ഗെഹ്ലോട്ടിന് സമന്‍സ് അയച്ച് ഇഡി

കൈലാഷിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടതായി ഇ.ഡി വൃത്തങ്ങള്‍ അറിയിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മന്ത്രിയും എ.എ.പി നേതാവുമായ കൈലാഷ് ഗെഹ്ലോട്ടിന് സയന്‍സ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി). ആഭ്യന്തരം, ഗതാഗതം, നിയമം എന്നീ വകുപ്പുകളാണ് കൈലാഷ് കൈകാര്യം ചെയ്യുന്നത്. കൈലാഷിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടതായി ഇ.ഡി വൃത്തങ്ങള്‍ അറിയിച്ചു.

ഇതേ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഇ.ഡിയുടെ നീക്കം. കേസില്‍ എ.എ.പിയുടെ മുതിര്‍ന്ന നേതാക്കളും മന്ത്രിമാരുമായിരുന്ന മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയിന്‍ എന്നിവര്‍ അറസ്റ്റിലായിരുന്നു. ബി.ആര്‍.എസ് നേതാവ് കെ. കവിതയെയും  ദിവസങ്ങള്‍ക്ക് മുമ്പ്‌ ഇഡി അറസ്റ്റ് ചെയ്തിരുന്നു.

 

 

Latest