Connect with us

Uae

ദുബൈ, അൽ മക്തൂം വിമാനത്താവളങ്ങളിലെ ലൈറ്റിംഗ് സംവിധാനങ്ങൾ നവീകരിക്കുന്നു

രണ്ട് വിമാനത്താവളങ്ങളിലെയും 180,000-ത്തിലധികം പരമ്പരാഗത ലൈറ്റിംഗ് യൂണിറ്റുകൾ ഊർജ സംരക്ഷണ യൂണിറ്റുകൾ ഉപയോഗിച്ച് ഈ ഘട്ടത്തിൽ മാറ്റി സ്ഥാപിച്ചു.

Published

|

Last Updated

ദുബൈ| ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലും അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലും ലൈറ്റിംഗ് നവീകരണ പദ്ധതി അവസാന ഘട്ടത്തിലേക്ക്. ദുബൈ എയർപോർട്ട്സും ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) യുടെ ഉപസ്ഥാപനമായ ഇത്തിഹാദ് എനർജി സർവീസസ് കമ്പനിയും ചേർന്നാണ് പദ്ധതി നടപ്പാക്കിയത്.
രണ്ട് വിമാനത്താവളങ്ങളിലെയും 180,000-ത്തിലധികം പരമ്പരാഗത ലൈറ്റിംഗ് യൂണിറ്റുകൾ ഊർജ സംരക്ഷണ യൂണിറ്റുകൾ ഉപയോഗിച്ച് ഈ ഘട്ടത്തിൽ മാറ്റി സ്ഥാപിച്ചു.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ 150,000 ലൈറ്റുകൾ മാറ്റിസ്ഥാപിച്ച ആദ്യ ഘട്ടത്തിന് പുറമെയാണിത്. ഇതോടെ മാറ്റിസ്ഥാപിച്ച ലൈറ്റുകളുടെ എണ്ണം 330,000-ൽ അധികമായി.
അവസാന ഘട്ടം ഈ വർഷം അവസാനം ഇൻസ്റ്റലേഷൻ ജോലികൾ ആരംഭിച്ച് 2027ന്റെ രണ്ടാം പകുതി വരെ തുടരും. ഈ പദ്ധതി പ്രതിവർഷം ഏകദേശം 47 ദശലക്ഷം കിലോവാട്ട് – മണിക്കൂർ ഊർജം ലാഭിക്കുമെന്നും 20 ദശലക്ഷം ദിർഹത്തിലധികം വാർഷിക ലാഭം നേടുമെന്നും പ്രതീക്ഷിക്കുന്നു. പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും എമിറേറ്റിന്റെ പാരിസ്ഥിതിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഈ പദ്ധതി സഹായിക്കും.