Connect with us

Eduline

എൽ ഐ സി സ്കോളർഷിപ്പിന് അപേക്ഷിക്കൂ

പ്ലസ്‌ടു അല്ലെങ്കിൽ ഡിപ്ലോമക്ക് ശേഷമുള്ള ജനറൽ സ്കോളർഷിപ്പും പത്താം ക്ലാസ്സ് അല്ലെങ്കിൽ ഡിപ്ലോമക്ക് ശേഷമുള്ള സ്പെഷ്യൽ സ്കോളർഷിപ്പുമാണ് ഗോൾഡൻ ജൂബിലി സ്കോളർഷിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Published

|

Last Updated

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 13,440 പേർക്ക് ഉന്നതപഠനത്തിന് ലൈഫ് ഇൻഷ്വറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എൽ ഐ സി) സ്കോളർഷിപ്പ് നൽകുന്നു. രണ്ട് വിഭാഗങ്ങളായാണ് ഗോൾഡൻ ജൂബിലി സ്കോളർഷിപ്പ് നൽകുന്നത്. പ്ലസ്‌ടു അല്ലെങ്കിൽ ഡിപ്ലോമക്ക് ശേഷമുള്ള ജനറൽ സ്കോളർഷിപ്പും പത്താം ക്ലാസ്സ് അല്ലെങ്കിൽ ഡിപ്ലോമക്ക് ശേഷമുള്ള സ്പെഷ്യൽ സ്കോളർഷിപ്പുമാണ് ഗോൾഡൻ ജൂബിലി സ്കോളർഷിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സർക്കാർ/പ്രൈവറ്റ് കോളജ്/സർവകലാശാലകളിൽ പഠിക്കുന്നവർക്കും ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് /ഇൻഡസ്ട്രിയൽ ട്രെയിനിംഗ് സെന്ററിൽ ടെക്നിക്കൽ, വൊക്കേഷനൽ കോഴ്സുകൾ പഠിക്കുന്നവർക്കും (എൻ സി വി ടി അംഗീകൃതം) പ്ലസ് ടുവിന് ശേഷം ഇന്റഗ്രേറ്റഡ് പ്രോഗ്രാം ചെയ്യുന്നവർക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം. കോഴ്സ് കാലയളവ് മുഴുവൻ സ്കോളർഷിപ്പിന് അർഹതയുണ്ടാകും. മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക.

കോഴ്‌സുകൾ

മെഡിസിൻ, എൻജിനീയറിംഗ്, മറ്റേതെങ്കിലും വിഷയങ്ങളിൽ ബിരുദം

എതെങ്കിലും മേഖലയിലെ ഡിപ്ലോമ കോഴ്‌സുകൾ

ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ

സർക്കാർ അംഗീകൃത കോളജുകൾ സ്ഥാപനങ്ങൾ അല്ലെങ്കിൽ എൻ സി വി ടി അംഗീകാരമുള്ള വ്യവസായ പരിശീലന സ്ഥാപനങ്ങൾ (ഐ ടി ഐ) എന്നിവ നടത്തുന്ന വൊക്കേഷനൽ കോഴ്‌സുകൾ

സ്കോളർഷിപ്പ്

എൽ ഐ സിയുടെ 112 ഡിവിഷനൽ ഓഫീസുകളിൽ നിന്നായി 120 വീതം വിദ്യാർഥികളെ തിരഞ്ഞെടുക്കും. 13,440 പേർക്കാണ് ഈ വർഷം അവസരം. 80 ജനറൽ സ്കോളർഷിപ്പും (40 ആൺകുട്ടികളും 40 പെൺകുട്ടികളും) 40 സ്പെഷ്യൽ സ്കോളർഷിപ്പുകളുമാണ് (20 ആൺകുട്ടികളും 20 പെൺകുട്ടികളും) നൽകുക.

 ജനറൽ

മെഡിസിൻ വിദ്യാർഥികൾക്ക് (എം ബി ബി എസ്, ബി എ എം എസ്, ബി എച്ച് എം എസ്, ബി ഡി എസ്) 50,000 രൂപ വർഷം ലഭിക്കും. 25,000 രൂപ രണ്ട് ഇൻസ്റ്റാൾമെന്റായി പ്രതിവർഷം നൽകും.

എൻജിനീയറിംഗ് വിദ്യാർഥികൾക്ക് (ബി ഇ. ബി ടെക്, ബി ആർക്) വർഷം 40,000 രൂപ ലഭിക്കും. 20,000 രൂപ രണ്ട് ഇൻസ്റ്റാൾമെന്റായി പ്രതിവർഷം നൽകും.

ബിരുദം, ഇന്റഗ്രേറ്റഡ് കോഴ്സുകൾ, ഡിപ്ലോമ, വൊക്കേഷനൽ ഐ ടി ഐ/ തത്തുല്യ കോഴ്സുകൾ പഠിക്കുന്നവർക്ക് പഠനകാലയളവിൽ വർഷം 20,000 രൂപ ലഭിക്കും. 10,000 രൂപ രണ്ട് ഇൻസ്റ്റാൾമെന്റായി പ്രതിവർഷം നൽകും.

 യോഗ്യത

60 ശതമാനം അല്ലെങ്കിൽ തത്തുല്യ ഗ്രേഡോടെ പ്ലസ്‌ടു/തത്തുല്യം (2023-24/2024-25/2025-26 അധ്യയന വർഷം യോഗ്യതാ പരീക്ഷ വിജയിച്ചിരിക്കണം). മെഡിസിൻ, എൻജിനീയറിംഗ് ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഇന്റഗ്രേറ്റഡ് കോഴ്സ്, ഡിപ്ലോമ, സർക്കാർ അംഗീകൃത കോളജുകൾ, സ്ഥാപനങ്ങൾ, വ്യവസായപരിശീലന സ്ഥാപനങ്ങൾ (എ ടി ഐ) നടത്തുന്ന വൊക്കേഷനൽ കോഴ്സു‌കൾ എന്നിവക്ക് 2026-27 അക്കാദമിക് വർഷത്തിൽ ഒന്നാം വർഷം പ്രവേശനം നേടിയിരിക്കണം.
കുടുംബവാർഷിക വരുമാനം 4,50,000 രൂപയിൽ കവിയരുത്.

 സ്പെഷ്യൽ

പ്രതിവർഷം 15,000 ( ഓരോ വർഷവും രണ്ട് ഗഡുക്കളായി 7,500 രൂപ നൽകും).

 യോഗ്യത

60 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡോടെ പത്താംക്ലാസ്സ്/തത്തുല്യ വിജയം (2023-24/2024-25/2025-26 അക്കാദമിക് വർഷം ജയിച്ചിരിക്കണം). പത്താംക്ലാസ്സിന് ശേഷം ഇന്റർമീഡിയറ്റ്/പ്ലസ് ടു/പാറ്റേൺ/വൊക്കേഷനൽ/ഡിപ്ലോമ (ഗവ.അംഗീകൃത കോളജ്/സ്ഥാപനങ്ങൾ/ഐ ടി ഐ). കോഴ്സു‌കൾക്ക് 2026-27 അക്കാദമിക് വർഷത്തിൽ ഒന്നാംവർഷം പ്രവേശനം നേടി യിരിക്കണം.
കുടുംബവാർഷിക വരുമാനം 4,50,000 രൂപ കവിയരുത്.

മറ്റ് മാനദണ്ഡങ്ങൾ

പോസ്റ്റ് ഗ്രാജ്വേറ്റ് പഠനത്തിന് സ്കോളർഷിപ്പ് ലഭിക്കില്ല.

നിലവിൽ മറ്റേതെങ്കിലും ട്രസ്റ്റ് സ്ഥാപനങ്ങളുടെ സ്കോളർഷിപ്പ് ലഭിക്കുന്നവർക്ക് അർഹതയുണ്ടാകില്ല.

ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷം എൻജിനീയറിംഗ് പ്രവേശനം നേടിയവർക്കും ഡിപ്ലോമക്ക് ശേഷം ഒന്നാംവർഷം എൻജിനീയറിംഗ് പ്രവേശനം (റഗുലർ) നേടിയവർക്കും അപേക്ഷിക്കാം. ഇവർക്ക് ഡിപ്ലോമക്ക് 60 ശതമാനം തത്തുല്യ ഗ്രേഡുണ്ടായിരിക്കണം.
കറസ്പോണ്ടൻസ്/പാർട്ട് ടൈം/ഓപൺ സർവകലാശാല വഴി പഠനം നടത്തുന്നവർ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ പാടില്ല.
സ്കോളർഷിപ്പ് തുടരണമെങ്കിൽ ഓരോ സെമസ്റ്ററിലും നിശ്ചിത മാർക്ക് നേടിയിരിക്കണം.

അപേക്ഷ

എൽ ഐ സിയുടെ വെബ്സൈറ്റിലുള്ള ലിങ്ക് (licindia.in/web/guest/golden-jubilee-foundation) വഴി അപേക്ഷിക്കണം. അവസാന തീയതി ഈ മാസം 30. വിവരങ്ങൾക്ക് licindia.in.

Content Highlights:
LIC announced the Golden Jubilee Scholarship for 13,440 economically backward students pursuing higher education. General and special scholarships offer financial support up to Rs 50,000 for medical, engineering, degree, diploma, and ITI courses. Eligible candidates must apply before this month 30.

Latest