Connect with us

medical negligence

കാലു മാറി ശസ്ത്രക്രിയ: മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന ആവശ്യവുമായി പോലീസ്

ഇതു സംബന്ധിച്ച ശുപാര്‍ശ അസിസ്റ്റന്റ് കമ്മീഷണര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കി

Published

|

Last Updated

കോഴിക്കോട് |  കാലു മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന ആവശ്യവുമായി പോലീസ്. ഇതു സംബന്ധിച്ച ശുപാര്‍ശ അസിസ്റ്റന്റ് കമ്മീഷണര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കി.
വീഴ്ച മറയ്ക്കാന്‍ നാഷണല്‍ ആശുപത്രി ചികിത്സ രേഖകളില്‍ തിരിമറി നടത്തിയെന്ന കുടുംബത്തിന്റെ പരാതി അന്വേഷിക്കാന്‍ ഫോറന്‍സിക് പരിശോധന നടത്തണമെന്ന ആവശ്യവും പോലീസ് ഉയര്‍ത്തുന്നു.
ചികിത്സാ രേഖകളില്‍ മുന്‍പ് ഇടത് കാല് എന്ന് ഡോക്ടര്‍ എഴുതിയ ഭാഗങ്ങളിലെല്ലാം വലത് കാല്‍ എന്ന് തിരുത്തല്‍ വരുത്തിയെന്നാണ് ആക്ഷേപം.

അന്വേഷണത്തിനായി രൂപീകരിച്ച മെഡിക്കല്‍ സംഘം അടുത്ത ദിവസം അശുപത്രി മാനേജ്‌മെന്റ്, ഡോ. ബെഹിര്‍ഷാന്‍ എന്നിവരെ വിളിച്ചുവരുത്തി തെളിവെടുക്കും. പ്രാഥമിക അന്വേഷണത്തില്‍ ആരോഗ്യ വകുപ്പും ഡോക്ടര്‍ക്ക് പിഴവ് പറ്റിയെന്ന് കണ്ടെത്തിയിട്ടുണ്ട്.
പ്രാഥമിക അന്വേഷണത്തില്‍ തന്നെ ചികിത്സാ പിഴവ് വ്യക്തമായതോടെ പോലീസ് ഡോക്ടറെ പ്രതി ചേര്‍ത്ത് കേസെടുത്തിരുന്നു. ഒരു വര്‍ഷക്കാലം ഡോ. പി ബെഹിര്‍ഷാനാണ് സജ്‌നയുടെ പരിക്കേറ്റ ഇടത് കാല്‍ ചികിത്സിച്ചത്. എങ്ങനെ കാല്‍ മാറി ശസ്ത്രക്രിയ നടത്തി എന്ന കാര്യമാണു പ്രധാനമായും മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കുക.