Connect with us

National

ക്രമസമാധാന പ്രശ്നം; മണിപ്പൂരിൽ നാളത്തെ നീറ്റ് പരീക്ഷ മാറ്റിവെച്ചു

പുതുക്കിയ പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കും

Published

|

Last Updated

ന്യൂഡൽഹി|ക്രമസമാധാന നില കണക്കിലെടുത്ത് മണിപ്പൂരിൽ നാളെ നടത്താനിരുന്ന മെഡിക്കൽ പ്രവേശന പരീക്ഷ നീറ്റ്-യുജി മാറ്റിവച്ചതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ‌ടി‌എ) അറിയിച്ചു. പുതുക്കിയ പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് എൻ‌ടി‌എ ഉദ്യോഗസ്ഥൻ പറഞ്ഞു.

മണിപ്പൂരിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിംഗ് എൻടിഎയ്ക്ക് കത്തെഴുതിയിരുന്നു.