Connect with us

International

ലശ്കര്‍-ഇ-തയിബ സഹസ്ഥാപകന്‍ അമീര്‍ ഹംസയ്ക്ക് വെടിയേറ്റു; ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

ലാഹോറിലെ ഒരു ന്യൂസ് ചാനലിന്റെ ഓഫീസിന് മുന്നില്‍വെച്ചാണ് അമീര്‍ ഹംസയ്ക്ക് നേരേ അജ്ഞാതന്റെ ആക്രമണമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം.

Published

|

Last Updated

ഇസ്ലാമാബാദ്|പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരസംഘടന ലശ്കര്‍-ഇ-തയിബയുടെ സഹസ്ഥാപകന്‍ അമീര്‍ ഹംസയ്ക്ക് വെടിയേറ്റതായി റിപ്പോര്‍ട്ട്. ലാഹോറിലെ ഒരു ന്യൂസ് ചാനലിന്റെ ഓഫീസിന് മുന്നില്‍വെച്ചാണ് അമീര്‍ ഹംസയ്ക്ക് നേരേ അജ്ഞാതന്റെ ആക്രമണമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. ഇയാളുടെ നില അതീവ ഗുരുതരമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അമീര്‍ ഹംസയ്ക്കുനേരേ വെടിയുതിര്‍ത്ത ശേഷം അക്രമി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായാണ് വിവരം.

2025 മേയിലും അമീര്‍ ഹംസയ്ക്ക് ഗുരുതര പരുക്കേറ്റെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലാഹോറിലെ വീട്ടില്‍വെച്ച് അപകടം സംഭവിച്ചെന്നും തുടര്‍ന്ന് പരുക്കേറ്റനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നുമായിരുന്നു അന്നത്തെ റിപ്പോര്‍ട്ടുകള്‍. അമീര്‍ ഹംസയ്ക്ക് വെടിയേറ്റതാണെന്ന് അന്ന് അഭ്യൂഹങ്ങളുണ്ടായെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇത് തള്ളിയിരുന്നു.

 

 

 

---- facebook comment plugin here -----

Latest