Connect with us

Lakshadweep

ലക്ഷദ്വീപ: അയോഗ്യനായ എം പിയുടെ സഹോദരനെ പിരിച്ചുവിട്ടു

ഒന്നാം പ്രതിയായ നൂറുല്‍ അമീന്‍ ജയിലില്‍

Published

|

Last Updated

കൊച്ചി | ലക്ഷദ്വീപ് മുന്‍ എം പിയുടെ സഹോദരനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു.
കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണു കേസിലെ ഒന്നാം പ്രതി നൂറുല്‍ അമീനെ അന്ത്രോത്ത് എം ജി എസ് എസ് എസ് സ്‌കൂളില്‍ നിന്ന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പിരിച്ചുവിട്ടത്. ഇവിടെ ഇംഗ്ലീഷ് അധ്യാപകനായിരുന്നു ഇദ്ദേഹം.
അധ്യാപകന്‍ സമൂഹത്തിന് അഹിംസയുടെ സന്ദേശം നല്‍കേണ്ട വ്യക്തിയെന്നാണ് ഭരണകൂടം പിരിച്ചുവിടല്‍ ഉത്തരവില്‍ വ്യക്തമാക്കി. കേസില്‍ ഒന്നാം പ്രതിയായ നൂറുല്‍ അമീനും രണ്ടാം പ്രതിയായ മുന്‍ എംപി മുഹമ്മദ് ഫൈസലും അടക്കമുള്ളവര്‍ നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുകയാണ്.

ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ മുഹമ്മദ് ഫൈസല്‍, എം പി സ്ഥാനത്തു നിന്ന് അയോഗ്യനായിരുന്നു. വധശ്രമ കേസിലെ പത്ത് വര്‍ഷത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഫൈസല്‍ അടക്കം നാലു പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹര്‍ജി കേരള ഹൈക്കോടതി ഈ മാസം 17 നു പരിഗണിക്കും.