Kerala
അച്ചടക്ക സമിതിയുടെ നോട്ടീസിന് 19ന് മറുപടി നല്‍കുമെന്ന് കെ വി തോമസ്
തിരുവനന്തപുരം | സി പി എം സെമിനാറില്‍ പങ്കെടുത്തതില്‍ വിശദീകരണം ചോദിച്ച് കോണ്‍ഗ്രസ് അച്ചടക്ക സമിതി നല്‍കിയ നോട്ടീസിന് ഈമാസം 19ന് മറുപടി നല്‍കുമെന്ന് കെ വി തോമസ്. അച്ചടക്ക സമിതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
കെ പി സി സി അധ്യക്ഷന്റെ പ്രതികരണം വിചാരണ പൂര്‍ത്തിയാകും മുമ്പ് ശിക്ഷ വിധിക്കും പോലെയാണ്. സംസ്ഥാന നേതൃത്വം മുന്‍വിധിയോടെയാണ് സമീപിക്കുന്നതെന്നും കെ വി തോമസ് കൂട്ടിച്ചേര്‍ത്തു.







