Connect with us

Kuwait

ഈജിപ്ഷ്യന്‍ തൊഴിലാളികള്‍ക്കുള്ള വിസ വീണ്ടും നിര്‍ത്തിവെച്ച് കുവൈത്ത്

ചട്ടങ്ങള്‍ക്ക് വിരുദ്ധമായുള്ള ഇന്‍ഷ്വറന്‍സ് ഫീ ഈടാക്കലാണ് വര്‍ക്ക് പെര്‍മിറ്റ് വീണ്ടും നിര്‍ത്തലാക്കാനുള്ള കാരണമായി പറയുന്നത്.

Published

|

Last Updated

കുവൈത്ത് സിറ്റി | ഈജിപ്ഷ്യന്‍ തൊഴിലാളികള്‍ക്ക് വിസ നല്‍കുന്നത് കുവൈത്ത് വീണ്ടും നിര്‍ത്തിവെച്ചു. നീണ്ട ഇടവേളക്ക് ശേഷം അടുത്തിടെയാണ് ഈജിപ്തുകാര്‍ക്ക് വിസ അനുവദിച്ചു തുടങ്ങിയത്. ഇതാണ് ഇപ്പോള്‍ വീണ്ടും നിര്‍ത്തലാക്കിയിരിക്കുന്നത്.

ചട്ടങ്ങള്‍ക്ക് വിരുദ്ധമായുള്ള ഇന്‍ഷ്വറന്‍സ് ഫീ ഈടാക്കലാണ് വര്‍ക്ക് പെര്‍മിറ്റ് വീണ്ടും നിര്‍ത്തലാക്കാനുള്ള കാരണമായി പറയുന്നത്. കുവൈത്തേതര ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് പണം തട്ടിയെടുക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ബന്ധപ്പെട്ട ഈജിപ്ഷ്യന്‍ റിക്രൂട്ടിങ് സ്ഥാപനങ്ങള്‍ തൊഴിലാളി കള്‍ക്കു മേല്‍ ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാക്കുന്നത് എന്നാണ് അധികൃതരുടെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയവും മാനവ വിഭവ ശേഷി സമിതിയും വിസ നല്‍കുന്നത് നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചത്.

അതേസമയം, ഈജിപ്തിനു വിസ നല്‍കുന്നത് പുനസ്ഥാപിക്കാന്‍ പുതിയ നിബന്ധനകളോടെയുള്ള നീക്കം നടത്തുന്നതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. യോഗ്യരായ തൊഴിലാളികളില്‍ നിന്നും രാജ്യത്തിന്റെ തൊഴില്‍ വിപണിക്കാശ്യമായവരെ എത്തിക്കുക എന്നതാണ് കുവൈത്തിന്റെ നയമെന്നും അവര്‍ വ്യക്തമാക്കി.