National
കുല്‍ഗാം ഏറ്റുമുട്ടല്‍; അഞ്ച് ഭീകരരെ വധിച്ച് സൈന്യം
ഓപ്പറേഷന്‍ അന്തിമഘട്ടത്തിലാണെന്നും കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പോലീസ്

ശ്രീനഗര്‍| ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ വധിച്ച് സൈന്യം. ഓപ്പറേഷന്‍ അന്തിമഘട്ടത്തിലാണെന്നും കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പോലീസ് പറഞ്ഞു. ഡി.എച്ച് പോറ ഏരിയയിലെ സാംനോ മേഖലയില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
സൈന്യത്തിന്റെ 34 രാഷ്ട്രീയ റൈഫിള്‍സ്, 9 പാരാ(എലൈറ്റ് സ്പെഷ്യല്‍ ഫോഴ്‌സ് യൂണിറ്റ്), പോലീസ്, സിആര്‍പിഎഫ് എന്നിവയുടെ സംയുക്ത സംഘമാണ് ഭീകരര്‍ക്കെതിരായ ഓപ്പറേഷനില്‍ പങ്കെടുക്കുന്നത്. ഇന്നലെ രാത്രിയോടെ സുരക്ഷാസേന ഭീകരരെ വളഞ്ഞിരുന്നു.
ഇന്നലെ രാത്രി വൈകിയാണ് ഓപ്പറേഷന്‍ അവസാനിപ്പിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് തെരച്ചില്‍ പുനരാരംഭിച്ചത്. കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് ആയുധങ്ങളും മറ്റും കണ്ടെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.