Connect with us

Education Notification

കേരള ആരോഗ്യ സർവകലാശാല; മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് ചെയ്യാം

ഹെൽത്ത് സയൻസ് യോഗ്യതയുള്ളവർക്കും ഇന്റർഡിസിപ്ലിനറി കോഴ്സ് ചെയ്യുന്നവർക്കും സർവീസിലുള്ളവർക്കും അപേക്ഷിക്കാം.

Published

|

Last Updated

കേരള ആരോഗ്യ സർവകലാശാല രണ്ട് വർഷ ഫുൾടൈം കോഴ്സായ മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്തി (എം പി എച്ച്)ന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരത്തുള്ള സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലാണ് (എസ് പി എച്ച്) പ്രോഗ്രാം. ഹെൽത്ത് സിസ്റ്റം മാനേജ്‌മെന്റ്, എപ്പിഡമീയോളജി, ഗ്ലോബൽ ഹെൽത്ത് എന്നീ മേഖലകളിലാണ് സ്‌പെഷ്യലൈസേഷൻ. 24 സീറ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഹെൽത്ത് സയൻസ് യോഗ്യതയുള്ളവർക്കും ഇന്റർഡിസിപ്ലിനറി കോഴ്സ് ചെയ്യുന്നവർക്കും സർവീസിലുള്ളവർക്കും അപേക്ഷിക്കാം.

യോഗ്യത

  • മെഡിക്കൽ/ഡെന്റൽ/ആയുർവേദ/യുനാനി/സിദ്ധ/ഹോമിയോപ്പതി/നഴ്‌സിംഗ്/ഫാർമസി/അനുബന്ധ ഹെൽത്ത് സ്ട്രീമുകളിൽ ബിരുദം (കെ യു എച്ച് എസ് അംഗീകാരം/ തത്തുല്യം). അംഗീകൃത കൗൺസിലുകളിൽ രജിസ്‌ട്രേഷനുണ്ടായിരിക്കണം.
  • വെറ്ററിനറി സയൻസ്, ഫിഷറീസ്, അഗ്രിക്കൾച്ചറൽ സയൻസിൽ ബിരുദമുള്ള അംഗീകൃത കൗൺസിൽ രജിസ്‌ട്രേഷനുള്ളവർക്കും അപേക്ഷിക്കാം.
  • ഡി എം ഇ, ഡി എച്ച് എസ്, ഇ എസ് ഐ സർവീസിലുള്ളവർക്കും അപേക്ഷിക്കാം. ഇവർ നോൺ -ഒബ്ജക്‌ഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
  • പ്രായം: 50 കവിയരുത് (2026 ഡിസംബർ 31 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്).

തിരഞ്ഞെടുപ്പ്

സർവകലാശാല നടത്തുന്ന പ്രവേശനപ്പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക. ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്‌സ് മാതൃകയിലായിരിക്കും ചോദ്യങ്ങൾ. ജനറൽ നോളജ് ആൻഡ് കറന്റ് അഫയേഴ്സ്, മെന്റൽ എബിലിറ്റി/ലോജിക്കൽ റീസണിംഗ്, പ്രിൻസിപ്പൽസ് ഓഫ് പബ്ലിക് ഹെൽത്ത്, ബേസിക് സ്റ്റാറ്റിസ്റ്റിക്‌സ്/റിസർച്ച് മെത്തേഡ്സ്, എത്തിക്സ് ആൻഡ് വാല്യൂസ്, ബേസിക് മാനേജ്‌മെന്റ്‌ പ്രിൻസിപ്പൽസ് ആൻഡ് കമ്മ്യൂണിക്കേഷൻ എന്നിവയിൽ നിന്നായിരിക്കും ചോദ്യങ്ങൾ. 100 മാർക്കിനാണ് പരീക്ഷ. പ്രവേശനപ്പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. സെപ്തംബർ ആദ്യ ആഴ്ചയായിരിക്കും പരീക്ഷ. രണ്ടാമത്തെ ആഴ്ച റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

  • അപേക്ഷാ ഫീസ്: 2,500 രൂപ (ജനറൽ), 2,000 രൂപ (എസ് സി/എസ് ടി).
  • ട്യൂഷൻ ഫീസ്: 50,000 രൂപ (ഒരു സെമസ്റ്റർ).
  • അപേക്ഷ: കെ യു എച്ച് എസിന്റെ വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.
  • അവസാന തീയതി ഈ മാസം 17.

സെപ്തംബറിൽ പ്രവേശന നടപടികൾ ആരംഭിക്കും. ഒക്ടോബറിൽ ക്ലാസ്സുകൾ തുടങ്ങും.
ഫുൾടൈം, പാർട്ട്ടൈം മോഡിൽ ഗവേഷണത്തിനും അപേക്ഷ ക്ഷണിച്ചു. അനുബന്ധ വിഷയത്തിൽ 50 ശതമാനം മാർക്കോടെ മാസ്റ്റേഴ്‌സ്/പി ജി ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

അപേക്ഷ

  • കെ യു എച്ച് എസിന്റെ വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.
  • ഓൺലൈൻ രജിസ്‌ട്രേഷന്റെ അവസാന തീയതി സെപ്തംബർ മൂന്ന്. ഹാർഡ് കോപ്പി ലഭിക്കേണ്ട അവസാന തീയതി സെപ്തംബർ 11.
  • പ്രവേശനപ്പരീക്ഷ സെപ്തംബർ 19ന് നടക്കും.
  • വിശദവിവരങ്ങൾക്ക് kuhs.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Content Highlights:
Kerala University of Health Sciences invites applications for its 2-year full-time Master of Public Health course with 24 seats available. Candidates with relevant medical, health science, or interdisciplinary degrees can apply online by August 17. Applications are also invited for PhD research programs until September 3.

---- facebook comment plugin here -----

Latest