Connect with us

Kerala

യു ഡി എസ് എഫില്‍ പൊട്ടിത്തെറി; കെ എസ് യു വോട്ട് മറിച്ചെന്ന് ആരോപിച്ച് എം എസ് എഫ് മുന്നണി വിട്ടു

യു ഡി എസ് എഫ് കണ്‍വീനര്‍ സ്ഥാനം എം എസ് എഫ് പ്രസിഡന്റ് പി കെ നവാസ് രാജിവച്ചു.

Published

|

Last Updated

കോഴിക്കോട് | കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനു പിന്നാലെ യു ഡി എസ് എഫില്‍ പൊട്ടിത്തെറി. മുസ്ലിം ലീഗ് വിദ്യാര്‍ഥി സംഘടനയായ എം എസ് എഫ് മുന്നണി വിട്ടു.

യു ഡി എസ് എഫ് കണ്‍വീനര്‍ സ്ഥാനം എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് രാജിവച്ചു. കാമ്പസുകളില്‍ ഇനി ഒറ്റക്കു മത്സരിക്കാനാണ് എം എസ് എഫ് തീരുമാനം.

തിരഞ്ഞെടുപ്പില്‍ കെ എസ് യു വോട്ട് മറിച്ചതായാണ് എം എസ് എഫിന്റെ ആരോപണം.

 

Latest