Kerala
കെ എസ് ആര്‍ ടി സി: ശമ്പളത്തിന്റെ ആദ്യ ഗഡു വിതരണം ചെയ്തു
ഫെബ്രുവരി മാസത്തെ ആദ്യ ഗഡുവായി ശമ്പളത്തിന്റെ 50 ശതമാനമാണ് വിതരണം ചെയ്തത്.
തിരുവനന്തപുരം | കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്തു. ഫെബ്രുവരി മാസത്തെ ആദ്യ ഗഡുവായി ശമ്പളത്തിന്റെ 50 ശതമാനമാണ് വിതരണം ചെയ്തത്.
ഇന്നലെ രാത്രിയാണ് ശമ്പള വിതരണ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇന്ന് രാവിലെയോടെ ജീവനക്കാരുടെ അക്കൗണ്ടില്‍ പണം ലഭിച്ചു.
കെ എസ് ആര്‍ ടി സിക്കുള്ള ജനുവരിയിലെ സര്‍ക്കാര്‍ വിഹിതമായ 50 കോടിയില്‍ നിന്ന് 30 കോടി അനുവദിച്ചതിനെ തുടര്‍ന്നാണ് ശമ്പളം നല്‍കാനായത്. 70 കോടി രൂപയാണ് ജനുവരി, ഫെബ്രുവരി മാസങ്ങളിലെ സര്‍ക്കാര്‍ സഹായമായി ഇനി ലഭിക്കാനുള്ളത്.







