Connect with us

bharat bandh

സര്‍വീസ് നടത്തിയ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് മര്‍ദനമേറ്റു

കൊല്ലം ചിതറയില്‍ ജോലിക്കെത്തിയ അധ്യാപകരെ സമരക്കാര്‍ തടഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | പണിമുടക്ക് ദിവസം സര്‍വീസ് നടത്തിയ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് സമരക്കാരുടെ മര്‍ദനമേറ്റു. പാപ്പനംകോട് ഡിപ്പോയിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമാണ് ക്രൂരമായി മര്‍ദനമേറ്റത്. കേരള- തമിഴ്‌നാട് അതിര്‍ത്തി മേഖലയായ കളിയിക്കാവിളയിലേക്ക് സര്‍വീസ് നടത്തിയ ബസിലെ ജീവനക്കാരാണ് ഇവര്‍.

കൊടികെട്ടിയ വടി കൊണ്ട് അടിച്ചെന്നും അസഭ്യം പറഞ്ഞെന്നും ഇവര്‍ ആരോപിച്ചു. പോലീസ് നോക്കിനില്‍ക്കെയായിരുന്നു മര്‍ദനമെന്നും പോലീസ് തടഞ്ഞില്ലെന്നും ഇവര്‍ പറഞ്ഞു. അതിനിടെ, കൊല്ലം ചിതറയില്‍ ജോലിക്കെത്തിയ അധ്യാപകരെ സമരക്കാര്‍ തടഞ്ഞു. പാലക്കാട് കെ എസ് ഇ ബി ഓഫീസിലും സമരക്കാരുടെ അതിക്രമമുണ്ടായി. അസി.എന്‍ജിനീയര്‍ അടക്കം ഏഴ് പേര്‍ക്ക് പരുക്കേറ്റു.

Latest