Kerala
കെ എസ് ആര്‍ ടി സി ജീവനക്കാര്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന ഉത്തരവ്; പിന്‍വലിക്കാന്‍ നിര്‍ദേശിച്ച് മന്ത്രി
ഉത്തരവ് പുറത്തിറക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ സി എം ഡിക്ക് നിര്‍ദേശം. ഉത്തരവിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് മന്ത്രി.

തിരുവനന്തപുരം | കെ എസ് ആര്‍ ടി സി ജീവനക്കാര്‍ അഞ്ച് ദിവസത്തില്‍ കുറയാത്ത ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന വിവാദ ഉത്തരവ് ഉടന്‍ പിന്‍വലിക്കാന്‍ ഗതാഗത മന്ത്രിയുടെ നിര്‍ദേശം.
അന്വേഷണം നടത്തി, ഉത്തരവ് പുറത്തിറക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും കെ എസ് ആര്‍ ടി സി സി എം ഡിക്ക് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍ദേശം നല്‍കി. ഉത്തരവിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് മന്ത്രി ആരോപിച്ചു.
കെ എസ് ആര്‍ ടി സി ജീവനക്കാര്‍ അഞ്ച് ദിവസത്തില്‍ കുറയാത്ത ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് സി എം ഡി തന്നെയാണ് സര്‍ക്കുലര്‍ ഇറക്കിയത്.
---- facebook comment plugin here -----