Connect with us

Kerala

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് പോയ ബസും പുനലൂരില്‍ നിന്നു വന്ന ബസുമാണ് കൂട്ടിയിടിച്ചത്

Published

|

Last Updated

തിരുവനന്തപുരം|  മണ്ണന്തല മരുതൂരില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു അപകടം. രണ്ട് ബസുകളിലേയും ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരുക്കേറ്റു.

തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് പോയ ബസും പുനലൂരില്‍ നിന്നു വന്ന ബസുമാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Latest