Connect with us

Kerala

കെ എസ് ആര്‍ ടി സി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി പിടിയില്‍

വെള്ളിയാഴ്ച രാത്രി പന്തളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിലാണ് ലൈംഗികാതിക്രമമുണ്ടായത്.

Published

|

Last Updated

തിരുവനന്തപുരം| കെ എസ് ആര്‍ ടി സി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മലപ്പുറം സ്വദേശി പിടിയില്‍. വണ്ടൂര്‍ സ്വദേശി ഷാനവാസിനെയാണ് വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്യ്തത്. വെള്ളിയാഴ്ച രാത്രി പന്തളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിലാണ് ലൈംഗികാതിക്രമമുണ്ടായത്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. ബസില്‍ യുവതിയുടെ അടുത്തിരുന്ന ഷാനവാസ് ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. യുവതി ഇത് മൊബൈലില്‍ വീഡിയോ പകര്‍ത്തി പോലീസിന് കൈമാറി. പ്രതി മദ്യപിച്ചിരുന്നതായി യുവതി പോലീസിനോട് പറഞ്ഞു. പ്രതിയെ ഉടന്‍ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലേക്ക് കൈമാറും.

Content Highlights:
Vattappara police arrested Shanavas, a native of Wandoor in Malappuram, for sexually assaulting a woman on a KSRTC bus. The incident occurred while travelling from Pandalam to Thiruvananthapuram on Friday night. The woman recorded the act on her phone and handed the video evidence to the police.

Latest