Kozhikode
മലേഷ്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; കോഴിക്കോട്ട് നാളെ ഗതാഗത നിയന്ത്രണം
വൈദ്യരങ്ങാടി, രാമനാട്ടുകര മുതല്‍ മലാപ്പറമ്പ് വരെയും മലാപ്പറമ്പ് മുതല്‍ കുന്ദമംഗലം-മടവൂര്‍ വരെയും വൈകിട്ട് അഞ്ച് മുതല്‍ പൂര്‍ണ ഗതാഗത നിയന്ത്രണം.
കോഴിക്കോട് | മലേഷ്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കോഴിക്കോട്ട് നാളെ (സെപ്തം: 13, ബുധന്‍) വൈകിട്ട് അഞ്ച് മുതല്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ട്രാഫിക് പോലീസ്. വൈദ്യരങ്ങാടി, രാമനാട്ടുകര മുതല്‍ മലാപ്പറമ്പ് വരെയും മലാപ്പറമ്പ് മുതല്‍ കുന്ദമംഗലം-മടവൂര്‍ വരെയും വൈകിട്ട് അഞ്ച് മുതല്‍ പൂര്‍ണ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
വയനാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ താമരശ്ശേരി, ബാലുശ്ശേരി, നന്മണ്ട, എരഞ്ഞിപ്പാലം വഴിയും കൊടുവള്ളി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ പടനിലം-കളരിക്കണ്ടി-വരട്ട്യാക്ക്-പെരിങ്ങളം വഴിയും മുക്കം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ ചെത്തുകടവ്-പെരിങ്ങളം വഴിയും കണ്ണൂര്‍ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ എലത്തൂര്‍-പാവങ്ങാട്-നടക്കാവ് വഴിയും യൂണിവേഴ്‌സിറ്റി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ ഇടിമൂഴിക്കല്‍-രാമനാട്ടുകര-ഫറോക്ക്-ചെറുവണ്ണൂര്‍ വഴിയും കോഴിക്കോട് സിറ്റിയിലേക്ക് പ്രവേശിക്കേണ്ടതാണ്.
സിറ്റി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ മെഡിക്കല്‍ കോളജ്-മുണ്ടിക്കല്‍ താഴം-കോട്ടാംപറമ്പ-മനത്താനത്ത് റോഡ് വഴി കുന്ദമംഗലം ഭാഗത്തേക്ക് പോകേണ്ടതാണ്. മലാപ്പറമ്പ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ പൂളക്കടവ് ഇരിങ്ങാടന്‍ പള്ളി-മുണ്ടിക്കല്‍ താഴം-കോട്ടാംപറമ്പ-മനത്താനത്ത് റോഡ് വഴി കുന്ദമംഗലം ഭാഗത്തേക്ക് പോകേണ്ടതാണ്. എയര്‍പോര്‍ട്ട്-റെയില്‍വേ സ്റ്റേഷനിലേക്ക് പോകേണ്ട യാത്രക്കാര്‍ നേരത്തെ പുറപ്പെടേണ്ടതാണ്. മലാപ്പറമ്പ് മുതല്‍ കുന്ദമംഗലം-മടവൂര്‍ വരെയുളള റോഡുകളില്‍ യാതൊരു വിധ വാഹന പാര്‍ക്കിംഗും അനുവദിക്കുന്നതല്ല. വി വി ഐ പി പാസ്സിംഗ് സമയത്ത് റൂട്ടില്‍ ഗതാഗതം പൂര്‍ണമായും നിയന്ത്രിക്കുന്നതായിരിക്കും.
Content Highlights: Strict traffic restrictions will be imposed in Kozhikode city tomorrow evening due to the visit of Malaysian Prime Minister Anwar Ibrahim. Traffic control will be enforced along key stretches including Ramanattukara, Malaparamba, and Madavoor. Commuters are advised to use alternative routes.


