Connect with us

Kerala

കോഴിക്കോട് മാവൂർ റോഡിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവം: ഒരാൾ കൂടി പിടിയിൽ, അറസ്റ്റിലായവരുടെ എണ്ണം മൂന്നായി

കൊല്ലപ്പെട്ട ആദിലും പ്രതികളും തമ്മിൽ നേരത്തെ സൗഹൃദമുണ്ടായിരുന്നു

Published

|

Last Updated

കോഴിക്കോട് | മാവൂർ റോഡിലെ ബാറിന് സമീപം യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ നടക്കാവ് പോലീസ് ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. നല്ലളം സ്വദേശിയായ വിപിനാണ് ഒടുവിൽ പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കൊല്ലം കരുനാഗപ്പള്ളി സ്വദേശി നജീബ്, നടുവട്ടം സ്വദേശി നൗഷിദ എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

നടുവട്ടം സ്വദേശിയായ ആദിൽ റോഷനാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി മാവൂർ റോഡിലെ യാഷ് ഇന്റർനാഷണലിന് സമീപമുള്ള ബാറിൽ വെച്ചാണ് സംഭവങ്ങളുടെ തുടക്കം. കൊല്ലപ്പെട്ട ആദിലും പ്രതികളും തമ്മിൽ നേരത്തെ സൗഹൃദമുണ്ടായിരുന്നു. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയും നൗഷിദയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളെ ചൊല്ലിയും ഇവർക്കിടയിൽ തർക്കം നിലനിന്നിരുന്നു.

തുടർന്ന് ആദിലിനെ ബാറിലേക്ക് വിളിച്ചുവരുത്തി ഒരുമിച്ച് മദ്യപിക്കുകയായിരുന്നു. മദ്യപാനത്തിനിടെ സാമ്പത്തിക വിഷയങ്ങളെ ചൊല്ലി വീണ്ടും വലിയ തർക്കവും സംഘർഷവും ഉണ്ടായി. ഇതോടെ ബാർ ജീവനക്കാർ ഇവരെ പുറത്തേക്ക് ഇറക്കിവിട്ടു. തുടർന്ന് പുറത്തുവെച്ച് മുൻകൂട്ടി ആസൂത്രണം ചെയ്ത പ്രകാരം കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ആദിലിനെ കുത്തുകയായിരുന്നു.

കുത്തേറ്റ ആദിൽ മരണപ്പെട്ടു. കൃത്യത്തിന് ശേഷം പ്രതികൾ ഓട്ടോറിക്ഷയിലാണ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. കേസിൽ നടക്കാവ് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

 

Content Highlights:
A young man named Adil Roshan was stabbed to death near a bar on Mavoor Road in Kozhikode following a financial dispute. Nadakkavu police have arrested three persons in connection with the murder, including Najeeb, Naushida, and Vipin. Investigation is underway.

---- facebook comment plugin here -----

Latest